Posted On
date_range Updated On
date_range കൊച്ചി മെട്രോ: ബെഹ്റയുടെ കാലാവധി നീട്ടി
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ സേവന കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിനൽകി സര്‍ക്കാര്‍. മൂന്ന് വർഷക്കാലയളവിലേക്കാണ് മുൻ സംസ്ഥാന പൊലീസ് മേധാവി കൂടിയായ ബെഹ്റയെ കൊച്ചി മെട്രോയിൽ നിയമിച്ചത്. ആഗസ്റ്റ് 28ന് ഈ സമയപരിധി പൂർത്തിയാക്കിയതിനെ തുടർന്നാണ് വീണ്ടും നീട്ടിനൽകൽ.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലും മാനേജിങ് ഡയറക്ടറായുള്ള ബെഹ്‌റയുടെ സേവനം അനിവാര്യമാണെന്ന കേന്ദ്ര നഗരകാര്യ-ഭവനനിര്‍മാണ മന്ത്രാലയത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് കാലാവധി ആഗസ്റ്റ് 29 മുതല്‍ ഒരു വര്‍ഷത്തേക്കുകൂടി നീട്ടി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.