?????? ?????

മേയറെ മാറ്റുന്നതിൽ പ്രതിഷേധം; യു.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ച് സ്വതന്ത്ര കൗൺസിലർ

കൊച്ചി: കോർപറേഷനിലെ സ്വതന്ത്ര കൗൺസിലർ ഗീതാ പ്രഭാകർ യു.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ചു. സൗമിനി ജെയിനെ മേയർ സ്ഥാ നത്തുനിന്നും മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് പിന്തുണ പിൻവലിച്ചത്.

73 അംഗങ്ങളുള്ള കൗൺസിലിൽ ഇതോടെ യു.ഡി.എഫ് അംഗങ്ങൾ 36 ആയി. 37 പേരുടെ പിന്തുണയാണ് ഭരണം നിലനിർത്താൻ വേണ്ടത്.

സൗമിനി ജെയിനെ മാറ്റാൻ കോൺഗ്രസ് ഗ്രൂപ്പുകൾ സംയുക്ത നീക്കം നടത്തുന്നതിനിടെയാണ് ഗീതാ പ്രഭാകർ പിന്തുണ പിൻവലിച്ചിരിക്കുന്നത്. എന്നാൽ ഒൗദ്യോഗികമായി ഗീതാ പ്രഭാകർ കത്തു നൽകിയിട്ടില്ല. വാർത്താ സമ്മേളനം നടത്തിയാണ് കൗൺസിലർ ഇക്കാര്യം അറിയിച്ചത്.

Tags:    
News Summary - kochi independent councilor withdrew support for udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.