സ്വപ്ന

പ്ലാനിന് അംഗീകാരം നല്‍കാന്‍ 15,000 രൂപ കൈക്കൂലി; കൊച്ചി കോര്‍പറേഷനിലെ ഓവര്‍സിയര്‍ പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. കോർപറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയാണ് പിടിയിലായത്. കെട്ടിട നിർമ്മാണ പെർമിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു പൊന്നുരുന്നിയിൽ വെച്ച് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്.

കൊച്ചി കോർപ്പറേഷനിലെ പല സോണൽ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തുന്ന വിവരം ലഭിച്ചത്. സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന കൈക്കൂലി വാങ്ങാൻ എത്തിയത്. കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫിസിലെ ബിൽഡിങ് ഇൻസ്പെക്ടറായ സ്വപ്ന തൃശ്ശൂർ സ്വദേശിയാണ്. 

Full View


Tags:    
News Summary - Kochi Corporation overseer arrested for accepting Rs 15,000 bribe to approve plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.