കപ്പലിടിച്ച്​ ദുരന്തം: 6.08 കോടിയുടെ നഷ്​ടപരിഹാരം തേടി ബോട്ടുടമയും തൊഴിലാളികളും ഹൈകോടതിയിൽ

കൊച്ചി: കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട്​ തകർന്ന സംഭവത്തിൽ നഷ്​ടപരിഹാരം തേടി ബോട്ടുടമയും തൊഴിലാളികളും ഹൈകോടതിയിൽ.  6.08 കോടി രൂപയുടെ നഷ്​ടപരിഹാരം അനുവദിക്കണമെന്നും ഇതിന്​ തുല്യമായ സെക്യൂരിറ്റിത്തുക കെട്ടിവെക്കുന്നതുവരെ എം.വി ആമ്പർ എൽ എന്ന കപ്പലിനെ കൊച്ചി തീരത്തുനിന്ന്​ വിടരുതെന്നും ആവശ്യപ്പെട്ടാണ്​ ബോട്ടുടമ പള്ളുരുത്തി സ്വദേശി യു.എ നാസർ, മത്സ്യത്തൊഴിലാളികളും കന്യാകുമാരി സ്വദേശികളുമായ നവിസ് തോബിയാസ്, ഏണസ്​റ്റ്​ തോബിയാസ്, ആൻറണി ദാസ് ക്രിസ്തുരാജൻ, എൽ. കുരിശു മിഖായേൽ, മെർലിൻ തോബിയാസ്, ആംസ്‌ട്രോങ്​ ബ്രിട്ടു, ആംസ്‌ട്രോങ്​ ബിനീഷ്, ആൾട്ടോ വിൻസ​​​​െൻറ്​, ആൻറോസ് എമിലിയാസ് എന്നിവർ ഹരജി നൽകിയത്. 

ജൂൺ 11ന് പുലർച്ച രണ്ടുമണിയോടെയാണ് കാർമൽ മാത എന്ന മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചത്. രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചതിന്​ പുറമേ ഒരാളെ കാണാതാവുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന മറ്റ് 11 തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. നിശ്ശേഷം തകർന്ന ബോട്ടി​​​​​െൻറ അവശിഷ്​ടങ്ങളിൽ പിടിച്ച് രണ്ടു മണിക്കൂറോളം കടലിൽ കഴിയേണ്ടിവന്നെന്നും മരണത്തെ മുഖാമുഖം കണ്ട സന്ദർഭമായിരുന്നു​വെന്നും ഹരജിയിൽ പറയുന്നു. 75 ലക്ഷം രൂപയുടെ നഷ്​ടം ബോട്ടിനുണ്ടായി​.

മൂന്ന്​ കോടിയുടെ ഉപജീവന നഷ്​ടമുണ്ടായി. മത്സ്യത്തൊഴിലാളികൾ അനുഭവിക്കേണ്ടിവന്ന മാനസിക വ്യഥ, സമ്മർദം എന്നിവക്കുള്ള പരിഹാരമായി 1. 44  കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്​. നഷ്​ടപരിഹാരത്തുകക്ക്​ തുല്യമായ സെക്യൂരിറ്റി കെട്ടിവെക്കാതെ കപ്പൽ കൊച്ചി വിട്ടാൽ പിന്നീട് നഷ്​ടപരിഹാരം ഈടാക്കാൻ കഴിയില്ലെന്നും അതുവരെ കപ്പൽ തടഞ്ഞിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. 

എം.വി ആമ്പർ എൽ എന്ന കപ്പൽ, ക്യാപ്റ്റൻ ജോർജ് അയോണിസ്, ഗ്രീസിലെ കാർലോഗ് ഷിപ്പിങ്​​ കമ്പനി പ്രതിനിധി, മറൈൻ മർക്ക​​ൈൻറൽ ഡിപ്പാർട്ട്‌മ​​​​െൻറിലെ പ്രിൻസിപ്പൽ  ഓഫിസർ, കൊച്ചിൻ പോർട്ട് ട്രസ്​റ്റ്​ ഡെപ്യൂട്ടി കൺസർവേറ്റർ, കോസ്​റ്റ്​ ഗാർഡ് കമാൻഡിങ്​ ഓഫിസർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി. 

Tags:    
News Summary - kochi boat tragedy boat owner submit petition in high court for compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.