പിടിയിലായ ജതീന്ദർ സിങ്
തൃശൂർ: നഗരത്തിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതര സംസ്ഥാനക്കാരനെ നാട്ടുകാരും പൊലീസും കീഴടക്കി. ഹരിയാന സ്വദേശി ജതീന്ദർ സിങ് ആണ് പിടിയിലായത്. ഒരാളെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചത് തടഞ്ഞ ഓട്ടോ ഡ്രൈവർ കല്ലൂർ സ്വദേശി രതീഷിന് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെ തൃശൂര്‍ കോര്‍പറേഷന് സമീപമായിരുന്നു സംഭവം.
ജതീന്ദര്‍ സിങ് യുവാവിനെ കുത്താന്‍ ശ്രമിക്കുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ഇയാളെ തടഞ്ഞുവെച്ചു. ഇതിനിടെ ജതീന്ദർ സിങ് വീണ്ടും അക്രമാസക്തനായി കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചു. ഇത് കൈകൊണ്ട് തടഞ്ഞപ്പോഴാണ് രതീഷിന് പരിക്കേറ്റത്.
ആക്ട്സ് പ്രവര്‍ത്തകരെത്തി ഇരുവരെയും ജില്ല ആശുപത്രിയിലെത്തിക്കുന്നതിനിടെ ജതീന്ദർ സിങ് ആംബുലന്‍സിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആശുപത്രി ജീവനക്കാരോടും തട്ടിക്കയറി. ഇയാള്‍ ലഹരിയിലായിരുന്നുവെന്ന് പറയുന്നു. ആക്രമിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ രതീഷിന് കൈക്ക് തുന്നലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.