തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതം പ്രതീക്ഷിക്കുന്നെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. 24000 കോടിയുടെ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ടതിൽ മുഴുവൻ ലഭിച്ചില്ലെങ്കിലും പകുതിയെങ്കിലും ലഭിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വയനാടിനുവേണ്ടി ആവശ്യപ്പെട്ടത് 2000 കോടിയുടെ പാക്കേജാണ്. വയനാട് തീവ്രദുരന്തമായി പ്രഖ്യാപിച്ചെങ്കിലും പ്രത്യേക സഹായം ഇതുവരെ അനുവദിച്ചിട്ടില്ല.
ജി.എസ്.പി നഷ്ടപരിഹാര കാലാവധി അഞ്ചുവർഷമെന്നത് ദീർഘിപ്പിക്കണം. വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്. 5000 കോടിയാണ് ആവശ്യപ്പെട്ടത്.
വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. പ്രവാസികൾക്ക് സംരക്ഷണ പദ്ധതികൾക്കായി 300 കോടിയും റബർ താങ്ങുവില 250 രൂപയായി നിലനിർത്തുന്നതിന് 1000 കോടിയും നീക്കിവെക്കണം. കേന്ദ്ര ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊർജസ്വലമാക്കുന്ന നടപടികളാണ്. മൂലധന നിക്ഷേപം കൂട്ടുന്നതിനുള്ള നടപടികളും പ്രതീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.