Posted On
date_range Updated On
date_range കെ.എം.സി.സി ഡൽഹി ഘടകം സെക്രട്ടറി അസ്ഹറുദ്ദീൻ നിര്യാതനായി
ന്യൂഡൽഹി: കെ.എം.സി.സി ഡൽഹി ഘടകം സെക്രട്ടറി അസ്ഹറുദ്ദീൻ പാലോട്(24) നിര്യാതനായി. പനി ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർഥിയാണ്. എസ്.കെ.എസ്.എസ്.എഫ് ദേശീയ എക്സിക്യൂട്ടിവ് അംഗവും എം.എസ്.എഫ് (ഡൽഹി) ട്രഷററുമായിരുന്നു. മണ്ണാർക്കാട് നാട്ടുകൽ പാലോട് സ്വദേശിയായ അസ്ഹറുദ്ദീൻ ഡൽഹിയിലെ മത-രാഷ്ട്രീയ-പൊതുമേഖലയിലെ നിറസാന്നിധ്യമായിരുന്നു.
വൈകിട്ടോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ 10 ന് പാറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.