പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് കെ.എം ഷാജി; കണക്ക് ചോദിച്ച് വിജിലൻസ്

കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി നല്‍കിയ ഹരജിയില്‍ വിജിലന്‍സ് എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചു. കണ്ണൂർ അഴീക്കോട്ടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപക്ക് കൃത്യമായ രേഖ സമര്‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പണം തിരികെ നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കോഴിക്കോട് വിജിലന്‍സ് കോടതിയെയാണ് കെ.എം. ഷാജി സമീപിച്ചത്. വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടിലെ പണമാണെന്നാണ് ഷാജിയുടെ വിശദീകരണം. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് കഴിഞ്ഞ വര്‍ഷം കെ.എം. ഷാജിയുടെ വീട്ടില്‍ പരിശോധന നടത്തി പണം പിടിച്ചെടുത്തത്.

Tags:    
News Summary - KM Shaji wants to return seized money; Vigilance asked proof

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.