Posted On
date_range Updated On
date_range കെ.എം ഷാജിക്ക് ഹൃദയാഘാതം, ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
കോഴിക്കോട്: കെ.എം. ഷാജി എം.എല്.എക്ക് ഹൃദയാഘാതം. സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായി റിപ്പോർട്ട്.
ആന്ജിയോപ്ളാസ്റ്റിക്ക് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇന്ന് നടത്തിയ ആന്റിജന് ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
അഴിക്കോട് സ്കൂളിലെ കോഴ ആരോപണത്തെ തുടർന്ന് വിജിലൻസ് സംഘം ഷാജിയെ ചോദ്യം ചെയ്തിരുന്നു. എം.എൽ.എക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.