കാലവും ഭരണവും മാറും, അനീതിക്കൊക്കെയും യു.ഡി.എഫ് എണ്ണിയെണ്ണി മറുപടി പറയിപ്പിക്കും -കെ.എം ഷാജി

കോഴിക്കോട്: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവ് കെ.എം ഷാജി. കഴിഞ്ഞ ഏഴ് വർഷം ഏറ്റവും ഹീനമായി പ്രതിപക്ഷ വേട്ടയാണ് പിണറായി വിജയൻ നടത്തിയതെന്ന് കെ.എം ഷാജി ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് ജയ് വിളിക്കുന്ന അടിമക്കൂട്ടങ്ങളെ മാത്രം കണ്ടു വളർന്ന രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ. തന്റെ മുഖംമൂടി വലിച്ചു കീറുന്നവരെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും കെ.എം ഷാജി വ്യക്തമാക്കി.

കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പൊലീസിനെ കണ്ടാൽ നെഞ്ചിൽ കൈയ്യമർത്തി പിടിച്ച്, 'ആംബുലൻസിന്റെ നിലവിളി ശബ്ദമിടോ' എന്നും പറഞ്ഞു ഓടുന്ന സി.പി.എമ്മിന്‍റെ കണ്ണൂർ സിംഗം, കെ.പി.സി.സി പ്രസിഡന്റിനോട് കേസ് നേരിടണമെന്ന് പറയുന്നത് കണ്ടു. എന്തൊരു വിരോധാഭാസമാണിത്.

പാർട്ടി സെക്രട്ടറി എം.വി അശ്ലീലാനന്ദന് വായിൽ തോന്നിയത് പുലമ്പാനുള്ള വ്യാജ തെളിവുണ്ടാക്കാനാണോ കേരളത്തിലെ പൊലീസ് നടക്കുന്നത്? മാർക്സിസ്റ്റ് പാർട്ടിക്ക് വിടുപണി ചെയ്യാൻ മാത്രം നിയോഗിക്കപ്പെട്ട പൊലീസേമാന്മാർ പടച്ചുണ്ടാക്കിയ വ്യാജമൊഴിയിൽ അങ്ങ് പേടിച്ചു പോകുന്ന ആളാണോ കെ സുധാകരൻ എന്ന് അഭ്യന്തരം കൈകാര്യം ചെയ്യുന്ന തമ്പ്രാനോട് ചോദിച്ചാൽ മതി.

തനിക്ക് ജയ് വിളിക്കുന്ന അടിമക്കൂട്ടങ്ങളെ മാത്രം കണ്ടു വളർന്ന രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ. തന്റെ മുഖംമൂടി വലിച്ചു കീറുന്നവരെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാമെന്ന വ്യാമോഹം നടക്കില്ല.

സാധ്യമായ എല്ലാ വഴികളും എനിക്കെതിരെ പ്രയോഗിച്ചു. എന്റെ പേരിൽ ലീഗും, ഐക്യജനാധിപത്യ മുന്നണിയും എവിടെയും തല കുനിക്കേണ്ടി വരില്ലെന്ന് ആവർത്തിച്ചു ഞാൻ പറഞ്ഞതാണ്. ഒടുവിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെട്ട് മുഖ്യമന്ത്രി മുൻകയ്യെടുത്ത് കെട്ടിച്ചമച്ച കള്ളകേസ് റദ്ദു ചെയ്യുകയും ചെയ്തു.

ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിനെയും കുടുംബത്തെയും എത്രമാത്രം വൃത്തികെട്ട രീതിയിലാണ് ഇവർ വേട്ടയാടിയത്. പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു കൊടുത്തതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് VD സതീശനെതിരെ കേസെടുത്തു.

ഇപ്പോഴിതാ കെ സുധാകരനെ എങ്ങനെയെങ്കിലും കുടുക്കാനുള്ള നാണംകെട്ട കളിയുമായി ഒരു പാർട്ടിയും സർക്കാരും അപ്പാടെ ഇറങ്ങിയിരിക്കുന്നു!

ബഹുമാന്യനായ രമേശ്‌ ചെന്നിത്തലക്കെതിരെയുള്ള കള്ളകേസ് അണിയറയിൽ ഒരുങ്ങുകയും ചെയ്യുന്നു

ഓർത്ത് വെച്ചോളു

കാലവും ഭരണവും മാറും. കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തി വെയ്ക്കുന്ന അനീതികൾക്കൊക്കെയും UDF എണ്ണിയെണ്ണി മറുപടി പറയിപ്പിക്കും...

ഇതുപോലെ ഭരിച്ച ബംഗാളിലെയും ത്രിപുരയിലെയും സി.പി.എമ്മിനെയും അവർക്ക് അടിമപ്പണി ചെയ്ത ഉദ്യോഗസ്ഥരെയും ജനം കാടുകളിലേക്ക് അടിച്ചോടിച്ചത് മറന്ന് പോകണ്ട...

കഴിഞ്ഞ 7 വർഷങ്ങളിൽ ഏറ്റവും ഹീനമായി പിണറായി വിജയൻ നടത്തിയ പ്രതിപക്ഷ വേട്ടയിൽ, സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നു.

Tags:    
News Summary - KM Shaji attack to Pinarayi Vijayan in Fake Case issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.