Posted On
date_range Updated On
date_range ബാർ കോഴക്കേസിൽ മാണി ശിക്ഷിക്കപ്പെടുമായിരുന്നില്ലേയെന്ന് കോടതി
തിരുവനന്തപുരം: ബാർ കോഴക്കേസ് ആദ്യംമുതലേ ശരിയായ രീതിയിൽ അന്വേഷിച്ചിരുന്നെങ്കിൽ മുൻമന്ത്രി കെ.എം. മാണി ശിക്ഷിക്കപ്പെടുമായിരുന്നില്ലേയെന്ന് വിജിലൻസ് കോടതി. അഴിമതിക്കാരെ സംരക്ഷിക്കുന്നത് അഴിമതിചെയ്യുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസ് മുൻ മേധാവി എൻ. ശങ്കർറെഡ്ഡി ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. എസ്.പി ആർ. സുകേശെൻറ ആദ്യത്തെ അന്വേഷണറിപ്പോർട്ടും കേസ്ഡയറിയും ശങ്കർറെഡ്ഡി ഇടപെട്ട് തിരുത്തിയെന്ന് പരാതിക്കാരൻ വാദിച്ചു. മാണിക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് സുകേശൻ ആദ്യം കണ്ടെത്തിയത്. എന്നാൽ, റെഡ്ഡി ഇത് തിരുത്തിക്കാൻ ഇടപെടൽ നടത്തി. ഇതിനുപിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും പരാതിക്കാരൻ വാദിച്ചു. കേസ് ഏപ്രിൽ 19ന് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.