Posted On
date_range Updated On
date_range മലപ്പുറത്തേത് ലീഗിന്‍റെ വിജയം; യു.ഡി.എഫിന്‍റേതല്ല -കെ.എം മാണി
കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന്‍റേതല്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി. മുസ് ലിം ലീഗിന് മാത്രം അവകാശപ്പെട്ട വിജയമാണിത്. ലീഗിന് ജനങ്ങളിലും സമുദായത്തിലുമുള്ള വർധിച്ച വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നതെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
പാലായിൽ കേരള കോൺഗ്രസിനെയും പുതുപ്പള്ളിയിൽ കോൺഗ്രസിനെയും പോലെ മലപ്പുറത്ത് ലീഗിനെ മാറ്റിനിർത്താനാവില്ലെന്നും മാണി വ്യക്തമാക്കി. തിളക്കമാർന്ന വിജയം നേടിയ പി.കെ കുഞ്ഞാലിക്കുട്ടിയെ മാണി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.