Posted On
date_range Updated On
date_range കെ.എം. ബഷീർ കേസ്: വിചാരണ ഡിസംബറിൽ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഡിസംബർ രണ്ടു മുതൽ 18 വരെ നടക്കും.
കേസിലെ 95 സാക്ഷികളെ വിസ്തരിക്കും. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ. വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ നടക്കും. തിരുവനന്തപുരം ഒന്നാം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 301, 304, മോട്ടോർ വകുപ്പ് നിയമം 184 എന്നീ വകുപ്പു പ്രകാരമാണ് വിചാരണ.കോടതിയിൽ നേരിട്ട് ഹാജരായ ശ്രീറാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.