Posted On
date_range Updated On
date_range മന്ത്രി ശൈലജയുടെ അവാര്‍ഡ് തുക നിരാലംബർക്ക്
തിരുവനന്തപുരം: കമാലുദ്ദീന് ഫൗണ്ടേഷെൻറ ആതുര സേവാരത്നം പുരസ്കാരം ലഭിച്ച മന്ത ്രി കെ.കെ. ശൈലജ അവാര്‍ഡ് തുകയായ 50,000 രൂപ പത്തനാപുരം ഗാന്ധി ഭവനും സാമൂഹിക സുരക്ഷാ മിഷെൻറ വി കെയര്‍ പദ്ധതിക്കും സംഭാവന നല്കി.
പത്തനാപുരം ഗാന്ധി ഭവനില്‍ നടന്ന ചടങ്ങില്‍ ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, സാമൂഹിക സുരക്ഷ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ മന്ത്രിയില്‍നിന്ന് അവാര്‍ഡ് തുക ഏറ്റുവാങ്ങി. വനിത കമീഷന് അംഗം ഷാഹിദാ കമാലിെൻറ ഭര്‍ത്താവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കമാലുദ്ദീെൻറ പേരില്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.