Posted On
date_range Updated On
date_range വടകരയിൽ മത്സരിക്കാനില്ലെന്ന് കെ.കെ രമ
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ വടകര നിയോജക മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ആർ.എം.പി നേതാവ് കെ.കെ രമ. ഇക്കാര്യം രമ പാർട്ടി നേതൃത്വത്തെ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ആർ.എം.പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും.
വടകരയിൽ രമ സ്ഥാനാര്‍ത്ഥിയാകണമെന്നും യുഡിഎഫ് പിന്തുണയ്ക്കുമെന്നും നേരത്തെ കോൺഗ്രസ് നിര്‍ദ്ദേശിച്ചിരുന്നു. രമ പിൻമാറിയതോടെ എൻ. വേണുവിനെ മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.