Posted On
date_range Updated On
date_range കോടിയേരിക്ക് അന്ത്യോപചാരമർപ്പിച്ച് കെ.കെ. രമ
തലശ്ശേരി: അന്തരിച്ച സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരത്തിൽ അന്ത്യോപചാരമർപ്പിക്കാൻ ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ എത്തി. തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഇന്നലെ രാത്രിയോടെയാണ് രമ എത്തിയത്.
ആർ.എം.പി നേതാക്കളായ എൻ. വേണു, അഡ്വ. പി. കുമാരൻകുട്ടി തുടങ്ങിയവരും രമക്കൊപ്പമുണ്ടായിരുന്നു. മുൻമന്ത്രി കെ.കെ. ശൈലജ ഉൾപ്പടെയുള്ള സി.പി.എം നേതാക്കളോട് സംസാരിച്ച ശേഷമാണ് രമ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.