Posted On
date_range Updated On
date_range ഡയാലിസിസിന് പോകവെ ഓട്ടോ ടിപ്പറിന് പിന്നിലിടിച്ച് വൃക്ക രോഗി മരിച്ചു
പാലാ (കോട്ടയം): ഡയാലിസിസിനായി ആശുപത്രിയിൽ പോകവെ ഓട്ടോറിക്ഷ ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് വൃക്ക രോഗി മരിച്ചു. മേലുകാവ് റോഡിൽ നിർത്തിയിട്ട ടിപ്പറിന് പിന്നിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ കുടയത്തൂർ പുളിയമ്മാക്കൾ ഗിരീഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 5.30ന് കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടം. വൃക്ക രോഗിയായ ഗിരീഷ് ബന്ധുവായ യുവാവിനൊപ്പം ഡയാലിസിസിനായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം.
മേലുകാവ് ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. മേലുകാവ് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.