കൊടുവള്ളിയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: കൊണ്ടോട്ടി സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളിയിലെ വീട്ടിൽനിന്ന് സിനിമ സ്റ്റൈലിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. തട്ടിക്കൊണ്ടുപോകലിൽ നേരിട്ട് പങ്കെടുത്ത കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസ് (25) എന്ന യുവാവിനെയാണ് പിടികൂടിയത്.

കേരള- കർണാടക അതിർത്തിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കോഴിക്കോട്ടേക്ക് വരികയായിരുന്ന യുവാവിനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊടുവള്ളി കിഴക്കോത്ത് സ്വദേശി അനൂസ് റോഷനെയാണ് ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽനിന്നും തട്ടിക്കൊണ്ട് പോയത്. അനൂസിനെ ആദ്യം കൊണ്ടോട്ടിയിലെത്തിക്കുകയും പിന്നീട് മൈസൂരുവിലെ കെട്ടിടത്തില്‍ തടങ്കലിലാക്കുകയുമായിരുന്നു. ദിവസങ്ങൾക്കുശേഷം ഉപേക്ഷിച്ച നിലയിൽ യുവാവിനെ കണ്ടെത്തി.

വിദേശത്തുവെച്ച് സഹോദരൻ അജ്മൽ റോഷനുമായി സാമ്പത്തിക ഇടപാട് നടത്തിയവരാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നു സംശയമുണ്ടായിരുന്നു. അനൂസിനെ മൈസൂരില്‍ നിന്ന് കൊണ്ടോട്ടിയില്‍ എത്തിച്ച ടാക്‌സി കാറിന്‍റെ ഡ്രൈവറെ പൊലീസ് പിടികൂടിയിരുന്നു.

Tags:    
News Summary - kidnapping young man from Koduvally: Kondotty native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.