തിരുവനന്തപുരം: കെ.എച്ച്.ആർ.ഡബ്ല്യു.എസ് മാനേജിങ് ഡയറക്ടർ നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ പ്രതിപക്ഷം. അപേക്ഷ സ്വീകരിക്കാതെയാണ് നിയമനം നടന്നത്. കേരള ഇൻഡസ്ട്രിയൽ െഡവലപമെൻറ് കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ആയിരുന്ന അശോക് ലാലിനെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് മാനേജിങ് ഡയറക്ടറായി നിയമിച്ച് ഉത്തവ് പുറപ്പെടുവിക്കണമെന്ന് മന്ത്രി കെ.കെ. ൈശെലജ 2016 ആഗസ്റ്റ് അഞ്ചിന് കുറിപ്പ് നൽകി.
ഇതിൽ അശോക് ലാലിെൻറ അപേക്ഷ ലഭ്യമല്ലെന്ന് ആരോഗ്യ വകുപ്പിെൻറ കുറിപ്പിലും വ്യക്തമാക്കുന്നു. നിയമന ഉത്തരവ് ഇറങ്ങും മുമ്പ് മുഖ്യമന്ത്രി കണ്ടില്ല. ഇ.പി. ജയരാജന് മന്ത്രി സ്ഥാനം രാജിെവക്കേണ്ടി വന്നത് ഇതേ സാഹചര്യത്തിലായെിരുെന്നന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് കാബിനറ്റിലാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കാറുണ്ടായിരുന്നത്. ആരോഗ്യമന്ത്രിയെ തുടർച്ചയായി കോടതി കുറ്റപ്പെടുത്തിയിട്ടും സർക്കാറിെൻറ മൗനം അത്ഭുതപ്പെടുത്തുന്നു. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധകരമാണ്.
മന്ത്രി ശൈലജയുടെ രാജിയില്ലാതെ പ്രതിപക്ഷം പിന്നോട്ടില്ല. സ്വാശ്രയ മെഡിക്കൽ പ്രവേശനം, ബാലാവകാശ കമീഷൻ നിയമനം എന്നീ വിഷയങ്ങളിൽ ശൈലജക്ക് സ്വന്തം താൽപര്യമാണ് ഉണ്ടായിരുന്നത്. തൽപരകക്ഷികളുടെ താളത്തിനൊത്ത് തുള്ളിയ ഈ സർക്കാർ കുറ്റവാളിയായാണ് ഇപ്പോൾ ജനങ്ങളുടെ മുമ്പിൽ നിൽക്കുന്നത്. ജനാധിപത്യത്തിൽ എക്സിക്യൂട്ടിവ് പരാജയപ്പെടുേമ്പാളാണ് ജുഡീഷ്യറി ഇടപെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.