കോട്ടയം: കെവിൻ വധക്കേസിൽ പ്രതികളെ വഴിവിട്ട് സഹായിച്ചതിെൻറ പേരിൽ കസ്റ്റഡിയിലെടുത്ത ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘത്തലവനും െകാച്ചി റേഞ്ച് ഐ.ജിയുമായ വിജയ് സാഖറെ അറിയിച്ചു. മുഖ്യപ്രതി ഷാനുവിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. തട്ടിക്കൊണ്ടുപോകലിൽ ഇവർക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല.
പ്രതികളെ തട്ടിക്കൊണ്ടുപോയത് ഇവരുെട അറിവോടെയാണെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തിയ പൊലീസിെൻറ മലക്കംമറിച്ചിൽ ആരോപണവിധേയരായ പൊലീസുകാരെ രക്ഷിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പൊലീസിെൻറ ഒളിച്ചുകളിയിൽ െകവിെൻറ കുടുംബത്തിനും ആശങ്കയുണ്ട്. പൊലീസിെൻറ മുഖം രക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കം നടക്കുന്നതിെൻറ സൂചനകളും പുറത്തുവന്നിട്ടുണ്ട്. നേരത്തേ സസ്പെൻഡ് ചെയ്ത ഗാന്ധിനഗർ എസ്.െഎ ഷിബു, എ.എസ്.െഎ സണ്ണിമോൻ എന്നിവർക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. അറസ്റ്റിലായ മറ്റ് പ്രതികൾക്കെതിരെ കൊലപാതകം, അതിക്രമിച്ച് കയറൽ, നാശനഷ്ടം വരുത്തൽ, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മർദനം എന്നീ വകുപ്പുകൾ ചുമത്തി കുറ്റപത്രം തയാറാക്കുകയാണ്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഒന്നിലും ഉൾപ്പെടുത്തിയിട്ടുമില്ല.
അതിനിടെ, കെവിനെ ആക്രമിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് എറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും അഭിപ്രായപ്പെട്ടു. മുഖ്യപ്രതി കൊല്ലപ്പെട്ട കെവിെൻറ ഭാര്യ നീനുവിെൻറ സഹോദരൻ ഷാനുവിെൻറയും പിതാവ് ചാക്കോയുെടയും ഡ്രൈവർ മനു മുരളീധരെൻറയും കസ്റ്റഡി റിപ്പോർട്ടിൽ ആശങ്ക ഉണ്ടാക്കുന്ന സംഭവമാണിതെന്ന് കോടതി നിരീക്ഷിച്ചു. ഇവരെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.