വ്യാജ പട്ടയം: റിട്ട. തഹസില്‍ദാര്‍ അറസ്റ്റില്‍

ചാലക്കുടി: വ്യാജ പട്ടയങ്ങള്‍ നിര്‍മിച്ചു നല്‍കിയ കേസില്‍ റിട്ട. തഹസില്‍ദാര്‍ കൊരട്ടി പെരുമ്പി സ്വദേശി കരിമ്പനയ്ക്കല്‍  മോഹന്‍ദാസിനെ ( 61) അറസ്റ്റ് ചെയ്തു. ഒരു മാസമായി  നിരീക്ഷണത്തിലായിരുന്ന മോഹന്‍ദാസിനെ ചാലക്കുടി ഡിവൈ.എസ്.പി വാഹിദ്, സി.ഐ എം.കെ. കൃഷ്ണന്‍, എസ്.ഐ ജയേഷ് ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.  

വ്യാജസീലുകള്‍, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.  2011 മാര്‍ച്ചില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ നിന്ന് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ആയിരിക്കെയാണ് വിരമിച്ചത്.  വിവിധ സ്ഥലങ്ങളില്‍ ക്ളര്‍ക്ക് ആയിരിക്കുമ്പോഴും, പിന്നീട് ഗുരുവായൂരില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ ആയിരിക്കുമ്പോഴും ക്രമക്കേടുകള്‍ നടത്തിയതായി കേസുകളുണ്ടായിരുന്നു.  വിജിലന്‍സ് അന്വേഷണങ്ങളും നേരിട്ടിരുന്നു. പല സ്ഥലങ്ങളിലും വ്യാജമായി പട്ടയങ്ങളും സര്‍ട്ടിഫിക്കറ്റുകളും  നിര്‍മിച്ചു നല്‍കിയതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് സി.ഐ അറിയിച്ചു. എപ്പോഴും  ബാഗില്‍ ബോക്സില്‍  സീലുകളും  പാഡുകളും കൊണ്ടുനടക്കുന്നതിനാല്‍ ‘സീല്‍ പെട്ടി സാര്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. എസ്.ഐ വത്സകുമാര്‍ , എ.എസ്.ഐ ഷാജു എടത്താടന്‍, സി.പി.ഒ പി.എം. മൂസ, ഷിജോ തോമസ്, എ.യു. റെജി, എ.എം. ദേബേഷ്, കെ.എ. ജെയ്സണ്‍, ഇ.എസ്. ജീവന്‍, ഡബ്ള്യു.സി.പി.ഒ സുനിത, എസ്. ഷൈജ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

 

Tags:    
News Summary - kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.