കൊച്ചി: സംസ്ഥാന ഫുട്ബാൾ കലണ്ടറിലെ പ്രധാന ചാമ്പ്യൻഷിപ്പുകളിലൊന്നായ ഈസ്റ്റീ കേരള വനിത ലീഗ് (കെ.ഡബ്ല്യു.എൽ) ആറാം പതിപ്പ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒന്നുവരെ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ബോയ്സ് സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. ഗോകുലം കേരള എഫ്.സിയാണ് നിലവിലെ ചാമ്പ്യൻമാർ. ഗോകുലം കേരള എഫ്.സി, ലോർഡ്സ് എഫ്.എ, കേരള യുനൈറ്റഡ് എഫ്.സി, സിറ്റി ക്ലബ് ചാലക്കുടി, അളഗപ്പ എഫ്.സി, സെൻറ് ജോസഫ്സ് കോളജ് ദേവഗിരി എന്നീ ആറു ടീമുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്.
ആകെ 30 മത്സരങ്ങളുണ്ടാകുന്ന ടൂർണമെൻറിന്റെ തത്സമയ സംപ്രേഷണം സ്കോർലൈൻ സ്പോർട്സ് എന്ന യൂട്യൂബ് ചാനലിലുണ്ടാകും. ആദ്യമത്സരം കേരള യുനൈറ്റഡ് എഫ്.സിയും ലോർഡ്സ് എഫ്.എയും തമ്മിൽ വ്യാഴാഴ്ച രാവിലെ 8.30ന് നടക്കും. ഈ ലീഗിലെ ചാമ്പ്യൻമാർക്ക് ഇന്ത്യൻ വനിത ലീഗിന്റെ രണ്ടാം ഡിവിഷനിൽ കേരളത്തെ പ്രതിനിധീകരിക്കാൻ അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.