Posted On
date_range Updated On
date_range തമിഴ് മാധ്യമങ്ങള്‍ക്കെതിരെ കേരള വനിത കമീഷന്
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേരും ചിത്രവും തമിഴ് മാധ്യമങ്ങൾ നല്‍കുന്നതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് തമിഴ്നാട് വനിത കമീഷനും പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും കേരള വനിത കമീഷന് കത്തയച്ചു.
നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ചെയർപേഴ്സണ്‍ എം.സി. ജോസഫൈന് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മാഗസിനുകളിലും വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും ഈ രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. വാര്‍ത്തകളില്‍നിന്ന് പേരും ചിത്രവും നീക്കാൻ കമീഷന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.