തിരുവനന്തപുരം: പഹൽഗാം ആക്രമണം അടക്കം ചർച്ചാ വിഷയമാക്കി കേരള സർവകലാശാലയിൽ ഇന്ന് നടത്താനിരുന്ന സെമിനാർ ദേശീയതക്ക് എതിരാണെന്ന് ആരോപിച്ച് വൈസ് ചാൻസിലർ തടഞ്ഞു. സർവകലാശാല തമിഴ് വകുപ്പ് നടത്താനിരുന്ന സെമിനാറാണ് ദേശീയക്ക് എതിരായതുകൊണ്ട് തടയണമെന്ന് ആവശ്യപ്പെട്ട് വി.സി ഡോ. മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്ക് നിർദേശം നൽകിയത്.
'ജനനായകം' എന്ന തമിഴ് പ്രസിദ്ധീകരണത്തിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന സെമിനാർ സംഘടിപ്പിക്കുന്നതിന് അനുമതി നൽകിയ വകുപ്പ് മേധാവിയോട് വിശദീകരണം ആവശ്യപ്പെടാനും വി.സി ഉത്തരവിട്ടു.
‘‘ഇപ്പോഴും, പഹൽഗാം ആക്രമണം ഉപയോഗിച്ചുകൊണ്ട് അവർ ബീഹാർ തിരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണം നടത്തുന്നുണ്ട്. ഇത് നോക്കുമ്പോൾ, മോദി സർക്കാർ അറിഞ്ഞുകൊണ്ട് തന്നെയല്ലേ പഹൽഗാം ആക്രമണം അനുവദിച്ചത്? ആ ചോദ്യം സ്വാഭാവികമായും നമ്മളിൽ ഉയരും. ദേശവിരുദ്ധ പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഫാസിസ്റ്റ് ഗൂഢാലോചനകൾ നടത്താനും ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ, മോദി സർക്കാരിന്റെ ഗൂഢാലോചനകളെ പരാജയപ്പെടുത്തേണ്ട ഉത്തരവാദിത്തം ഇന്ത്യയിലുടനീളമുള്ള വിപ്ലവ-ജനാധിപത്യ ശക്തികളുടെ ചുമലിലാണ്. ഇതിനെ നേരിടാൻ, പഹൽഗാം ആക്രമണത്തെ ഉപയോഗിച്ച് ഇന്ത്യയിലുടനീളം ദേശീയത ഇളക്കിവിടുകയാണ്’’ -എന്നിങ്ങനെയാണ് ലേഖനത്തിൽ പറയുന്നത്. ഇതേക്കുറിച്ചാണ് ചർച്ചാ സെമിനാർ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.