നിയമന, പരീക്ഷാ തട്ടിപ്പുകളുടെ ആസ്ഥാന കേന്ദ്രങ്ങളിലൊന്നാണ് കേരള സർവകലാശാല. പാർട്ടി ബന്ധുക്കളുടെ നിയമനം ഉറപ്പാക്കിയ 2008ലെ അസിസ്റ്റൻറ് നിയമന തട്ടിപ്പ് തന്നെ ഉദാഹരണം. രായ്ക്കുരാമാനം പരീക്ഷ ഉത്തരക്കടലാസ് പൊടി പോലും കണ്ടുപിടിക്കാൻ പറ്റാത്ത വിധം ഇല്ലാതാക്കിയ സർവകലാശാലയിൽ ഇപ്പോൾ നടക്കുന്നത് പത്ത് വർഷം പൂർത്തിയായ പാർട്ടിക്കാരായ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള അണിയറക്കളികൾ.
നിയമനം പി.എസ്.സിക്ക് വിട്ടിട്ടും 35 പേരെ സ്ഥിരപ്പെടുത്താനുള്ള കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം ഹൈകോടതി തടഞ്ഞപ്പോൾ പണി പാളുമോ എന്ന് കേരളയിലെ ആസ്ഥാന തട്ടിപ്പ് വിദ്വാൻമാർക്ക് സംശയം. സ്ഥിരപ്പെടുത്തുന്നത് പഠിക്കാൻ ഉപസമിതിയെ വെച്ചിരിക്കുകയാണിപ്പോൾ സിൻഡിക്കേറ്റ്. അനധ്യാപക നിയമനങ്ങളെല്ലാം പി.എസ്.സിക്ക് വിട്ട സ്ഥാപനത്തിലെ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്യാതെയാണ് ഇൗ പാർട്ടിവിലാസം റിക്രൂട്മെൻറ്. സ്ഥിരപ്പെടുത്തലിന് നിലമൊരുക്കാൻ പത്ത് വർഷം പൂർത്തിയായവരെക്കൊണ്ട് സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ പന്തൽ കെട്ടി ഒരു സ്പോൺസേഡ് സമരവും. പ്രോഗ്രാമർ, ഡ്രൈവർ, സെക്യൂരിറ്റി, ക്ലാസ് ഫോർ തസ്തികയിൽ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്താൻ വഴി തേടുന്നത്.
പാർട്ടി റിക്രൂട്മെൻറിന് വീണ്ടും അരങ്ങൊരുേമ്പാൾ മുമ്പ് നടത്തിയ റിക്രൂട്മെൻറിന് സർവകലാശാല ഇപ്പോൾ വിളവെടുത്തു തുടങ്ങിയിരിക്കുന്നു. 2008ലെ വിവാദ അസിസ്റ്റൻറ് റാങ്ക് പട്ടികയിൽ നിന്ന് നിയമനം നേടിയ സംഘത്തലവൻ പണം വാങ്ങി പരീക്ഷക്ക് മാർക്ക് നൽകിയ സംഭവത്തിൽ സസ്പെൻറ് ചെയ്യപ്പെട്ടു. പാർട്ടി റിക്രൂട്ട്മെൻറ് വഴി സർവകലാശാലയിൽ എത്തിയ വി. വിനോദ് എന്ന സെക്ഷൻ ഒാഫീസർ 74 വിദ്യാർഥികൾക്കാണ് പണം വാങ്ങി മാർക്ക് നൽകിയതായി കണ്ടെത്തിയത്.
പാർട്ടി റിക്രൂട്മെൻറിെൻറ കണക്കുബുക്കിൽ വരവ് വെക്കേണ്ട നേട്ടം!. ഒാരോ വിദ്യാർഥിയിൽ നിന്നും പതിനായിരങ്ങളാണ് പോക്കറ്റിലാക്കിയത്. പങ്കുപറ്റുകാരുണ്ടോ എന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.