ഐ.ഐ.എം.സി പൂർവ്വവിദ്യാർത്ഥി സംഘടന കേരളാ ഘടകം 'കൂ കണക്ഷൻസ് 2022' സംഘടിപ്പിച്ചു

കൊച്ചി: കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലെ മാധ്യമപഠന സ്ഥാപനം ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണികേഷന്റെ പൂർവ വിദ്യാർത്ഥി സംഘടന കേരള ഘടകം മീറ്റ് സംഘടിപ്പിച്ചു. കണക്ഷൻസ് 2022 എന്ന പേരിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന മീറ്റിൽ ഐഐഎംസി പൂർവ വിദ്യാർത്ഥികളും സംഘടനയുടെ ദേശീയ ഭാരവാഹികളും പങ്കെടുത്തു. കോവിഡ് പ്രതിസന്ധികാരണം രണ്ട് വർഷത്തിന് ശേഷമാണ് 'കണക്ഷൻസ്' സംഘടിപ്പിച്ചത്.

കേരളാ ചാപ്റ്റർ പ്രസിഡന്റും ധനം ബിസിനസ് മാസികയുടെ എഡിറ്റർ ഇൻ ചീഫുമായ കുര്യൻ എബ്രഹാമാണ് മീറ്റിന് നേതൃത്വം നൽകിയത്. കോവിഡ് മഹാമാരി മാറിയ സാഹചര്യത്തിൽ ഐഐഎംസി അലുംനി കേരളയുടെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലേക്ക് വ്യാപിപിച്ച് സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ജനറൽ സെക്രെട്ടറിയും ദി ഹിന്ദു മാധ്യമപ്രവർത്തകയുമായ രോഷ്‌നിയും സംഘടനയുടെ വിവിധ പ്രവർത്തങ്ങൾ വിശദമാക്കി സംസാരിച്ചു.

മാധ്യമ പ്രവർത്തകർക്കുള്ള പുരസ്‌കാരങ്ങൾ, ഐഐഎംസിയിലെ പഠനനത്തിനായുള്ള ഫെല്ലോഷിപ്പുകൾ, ആരോഗ്യ സുരക്ഷാ പദ്ധതികൾ തുടങ്ങി ഐഐഎംസി പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് ദേശീയ ഭാരവാഹികളും സംസാരിച്ചു. അജ്‌മൽ അബ്ബാസ്, വന്ദന വിശ്വനാഥൻ, ലക്ഷിമിപ്രിയ പി മോഹൻ, ഷാന ശിഹാബ് തുടങ്ങിയവരെ കേരളാ ചാപ്റ്റർ എക്സിക്യൂറ്റീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

അലുംനി അസോസിയേഷൻ ദേശീയ വൈസ് പ്രസിഡണ്ട് പ്രഭാത് ഉപാധ്യായ്, സെക്രെറ്ററി അതുൽ ഗുപ്‌ത, ജസീമുൽ ഹഖ്, മുൻ ജനറൽ സെക്രെട്ടറി അനിമേഷ് ബിശ്വാസ്, മുൻ ഓർഗനൈസിംഗ് സെക്രെട്ടറി രിതേഷ് വർമ്മ, മുൻ ട്രഷറർ ദീക്ഷ സക്‌സേന, കർണാടക ചാപ്റ്റർ ജനറൽ സെക്രെട്ടറി ചൈതന്യ കൃഷ്ണരാജ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Kerala unit of IIMC Alumni Association organized Coo Connections 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.