'സാഹചര്യം ദുഷ്കരം: കേരളത്തിലെ വിദ്യാർഥികൾ വിദേശത്തേക്ക് കുടിയേറുന്നു'

ന്യൂഡൽഹി: സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകരുതെന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാറിന്‍റെ നയം ആധുനിക കാലത്ത് നിലനില്പില്ലാത്തതാണെന്ന് മുസ്ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബ് രാജ്യസഭയിൽ വിമർശിച്ചു.

മികച്ച സ്‌കൂൾ വിദ്യാഭ്യാസമുണ്ടായിട്ടും കേരളത്തിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം തേടി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരുന്നത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന ദുഷ്‌കരമായ സാഹചര്യം കൊണ്ടാണെന്നും കേന്ദ്ര സർവകലാശാല ഭേദഗതി 2022 ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച വഹാബ് പറഞ്ഞു.

കേരളത്തിൽ ഒരു കേന്ദ്ര സർവകലാശാല മാത്രമാണുള്ളത്. കേന്ദ്ര സർക്കാറിന്റെ വിവേചന നിലപാടാണ് ഇതിന് കാരണം. സർവകലാശാലകളിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി ചില നിർദേശങ്ങളും അദ്ദേഹം സഭയിൽ അവതരിപ്പിച്ചു.

Tags:    
News Summary - 'Kerala students are migrating abroad'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.