‘വർഗീയവാദികളുടെ ശ്രദ്ധക്ക്, ഇതാണ് കേരള സ്റ്റോറി’; മതസൗഹാർദത്തിന്‍റെ ഉത്തമ മാതൃകയെന്നും ശശി തരൂർ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ മദസൗഹാർദത്തിന്റെ ഉത്തമ മാതൃകയെന്ന് വിശേഷിപ്പിച്ച് ശശി തരൂർ. തവനൂർ, കളമശ്ശേരി, കൊച്ചി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ പരാമർശിച്ചാണ് ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘വർഗീയവാദികളുടെ ശ്രദ്ധക്ക്, ഇതാണ് യഥാർഥ കേരള സ്റ്റോറി. മുസ് ലിം ഭൂരിപക്ഷ മണ്ഡലമായ തവനൂരിൽനിന്ന് ക്രിസ്ത്യാനിയായ വി.എസ്. ജോയി തെരഞ്ഞെടുക്കപ്പെട്ടു. ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ കളമശ്ശേരിയിൽനിന്ന് മുസ് ലീമായ വി.ഇ. അബ്ദുൾ ഗഫൂറും ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായ കൊച്ചിയിൽനിന്ന് മുഹമ്മദ് ഷിയസും തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ നിലനിൽക്കുന്ന ദേശീയ പ്രവണതകളിൽനിന്ന് ചില സ്വാധീനങ്ങൾ കേരളത്തിലും ഉണ്ടായിട്ടും കേരളം ഇന്നും മതസൗഹാർദത്തിന്‍റെ ഉത്തമ മാതൃകയായി നിലകൊള്ളുന്നു. മനുഷ്യരെ ജാതിക്കും മതത്തിനും ഉപരിയായി മനുഷ്യരായി മാത്രം കാണുന്ന ഒരു സംസ്ഥാനമാണ് കേരളം’ -ശശി തരൂർ  കുറിച്ചു.

Full View

മ​ണ്ഡ​ല​ത്തി​ൽ ഭൂ​രി​പ​ക്ഷ​മു​ള്ള സ​മു​ദാ​യ​ത്തി​ൽനി​ന്ന് മ​ത്സ​രി​ച്ചാ​ൽ മാ​ത്ര​മേ ജ​യി​ക്കൂ​വെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും തി​രി​ച്ച​ടി​യാ​ണ് യു.​ഡി.​എ​ഫി​ന്റെ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും മു​ന്നേ​റ്റം. കൊ​ച്ചി​യി​ൽ മു​ഹ​മ്മ​ദ് ഷി​യാ​സ്, ത​വ​നൂ​രി​ൽ വി.​എ​സ്. ജോ​യി എ​ന്നി​വ​രു​ടെ ജ​യം ഇ​ത്ത​രം തെ​റ്റാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ മാ​റ്റി​മ​റി​ക്കു​ന്ന​താ​യി​രു​ന്നു. തി​രു​വ​മ്പാ​ടി​യി​ൽ സി.​കെ. കാ​സി​മും സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ളെ ത​ക​ർ​ത്ത് കു​തി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ച്ചി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 45 ശ​ത​മാ​നം വ​രെ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​രാ​ണ്. മ​ത്സ​രി​ക്കു​ന്ന​തും ജ​യി​ക്കു​ന്ന​തും ല​ത്തീ​ൻ സ​മു​ദാ​യ​ക്കാ​ർ ത​ന്നെ. ചെ​ല്ലാ​നം, കു​മ്പ​ള​ങ്ങി എ​ന്നീ തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഫോ​ർ​ട്ട് കൊ​ച്ചി പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​സ​മു​ദാ​യ​മാ​ണ് കൂ​ടു​ത​ൽ. പി​ന്നെ​യു​ള്ള​തി​ൽ കൂ​ടു​ത​ൽ ഈ​ഴ​വ​രും ധീ​വ​ര​രു​മാ​ണ്. മു​സ്‍ലിം സ​മു​ദാ​യ​ത്തി​ന് 18 ശ​ത​മാ​ന​ത്തോ​ളം മാ​​ത്രം ജ​ന​സം​ഖ്യ. എ​ന്നാ​ൽ, മ​ത​മ​ല്ല ജ​നാ​ധി​പ​ത്യ​മെ​ന്ന് കൊ​ച്ചി​ക്കാ​ർ തെ​ളി​യി​ച്ചു. മു​സ്‍ലിം സ​മു​ദാ​യാം​ഗ​മാ​യ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് ഷി​യാ​സി​ന്റെ ജ​യം അ​ത്ത​ര​മൊ​രു ‘കേ​ര​ള സ്റ്റോ​റി’​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

ത​വ​നൂ​രി​ൽ ജ​യി​ച്ച കോ​ൺ​ഗ്ര​സ് യു​വ​സാ​ര​ഥി വി.​എ​സ്. ​ജോ​യി​യു​ടെ സ​മു​ദാ​യ​ക്കാ​ർ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​ളു​ക​ൾ പോ​ലു​​മി​ല്ല. എ​ന്നാ​ൽ, ജാ​തി​മ​ത ഭേ​ദ​മ​ന്യേ ജോ​യി​യെ സ​ന്തോ​ഷ​ത്തോ​ടെ ത​വ​നൂ​ർ ഏ​റ്റെ​ടു​ത്തു. ഫ​ലം, ക​രു​ത്ത​നാ​യ കെ.​ടി. ജ​ലീ​ൽ തോ​റ്റ​മ്പി. ജോ​യി​യെ തി​രു​വ​മ്പാ​ടി​യി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ ആ​ദ്യം നീ​ക്ക​മു​ണ്ടാ​യി​രു​ന്നു. സ​മു​ദാ​യ സ​മ​വാ​ക്യ​ത്തി​ൽ മു​സ്‍ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി തോ​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു ഭ​യം. എ​ന്നാ​ൽ, തി​രു​വ​മ്പാ​ടി​യും മ​തേ​ത​ര​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു. സം​ഘ്പ​രി​വാ​റി​നൊ​പ്പ​മു​ള്ള ഭൂ​ത​കാ​ലം വേ​ട്ട​യാ​ടു​മെ​ന്ന് തൃ​ക്ക​രി​പ്പൂ​രി​ൽ സ​ന്ദീ​പ് വാ​​ര്യ​ർ പേ​ടി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ പു​തി​യ നി​ല​പാ​ടി​നൊ​പ്പ​മാ​യി​രു​ന്നു വോ​ട്ട​ർ​മാ​ർ.

Tags:    
News Summary - Attention communalists, this is the Kerala story; Shashi Tharoor calls it a perfect example of religious harmony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.