മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ശ്രീ എം (ഫയൽ ചിത്രം)
Posted On
date_range Updated On
date_range ശ്രീ എമ്മിന് യോഗ സെന്‍റർ തുടങ്ങാൻ നാല് ഏക്കർ ഭൂമി നൽകാൻ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ എമ്മിന്‍റെ സത്സംഗ് ഫൗണ്ടേഷന് യോഗ റിസർച്ച് സെന്‍റർ സ്ഥാപിക്കാൻ നാേലക്കർ ഭൂമി നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനം. തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിലാണ് ഭൂമി അനുവദിച്ചത്.
ഹൗസിങ് ബോര്‍ഡിന്‍റെ കൈവശമുള്ളതാണ് സ്ഥലം. 10 വർഷത്തേക്ക് ലീസിനാണ് ഭൂമി നൽകുക.
യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ സ്വദേശിയാണ്. മഹേശ്വര്‍നാഥ് ബാബയാണ് ഇദ്ദേഹത്തിന്‍റെ ഗുരു.
പ്രധാന മന്ത്രി നരേന്ദ്രമോദിയോടൊപ്പം ശ്രീ എം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.