Posted On
date_range Updated On
date_range കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ: കേന്ദ്ര നടപടി അറിയിക്കണമെന്ന് ഹൈകോടതി
കൊച്ചി: മുൻ ഡി.ജി.പി ടി.പി സെൻകുമാറടക്കം രണ്ട് പേരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗങ്ങളായി നിയമിക്കുന്നത് സംബന്ധിച്ച സെലക്ഷൻ കമ്മിറ്റി ശിപാർശയിൻമേൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈകോടതി. സെലക്ഷൻ കമ്മിറ്റി ശിപാർശ കേന്ദ്ര സർക്കാറിന് കൈമാറിയതായി സംസ്ഥാന സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് നിർദേശം. ശിപാർശ കേന്ദ്ര സർക്കാറിന് ലഭിച്ചിട്ടുണ്ടെങ്കിൽ അതിൻമേൽ സ്വീകരിച്ചിട്ടുള്ള നടപടിയും നിലപാടും അറിയിക്കാനാണ് അസി. സോളിസിറ്റർ ജനറലിന് നിർദേശം നൽകിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.