Posted On
date_range Updated On
date_range കേരളശ്രീ പുരസ്കാരം: കാനായി കുഞ്ഞിരാമനെ നേരിൽക്കണ്ട് സംസാരിക്കുമെന്ന് മന്ത്രി വാസവൻ
കോട്ടയം: കേരളശ്രീ പുരസ്കാരം നേടിയ ശിൽപി കാനായി കുഞ്ഞിരാമനെ നേരിൽക്കണ്ട് സംസാരിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ. കേരളശ്രീ പുരസ്കാരം നിരസിക്കുന്നു എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ശിൽപങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിൽപങ്ങളുടെ ശോഭകെടുത്തുന്ന തരത്തിൽ സർക്കാർ പ്രവർത്തിക്കുന്നതായി ആരോപിച്ചാണ് കാനായി കുഞ്ഞിരാമൻ പ്രഥമ കേരളശ്രീ പുരസ്കാരം നിരസിച്ചത്. കഴിഞ്ഞ ദിവസമാണ് കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് കാനായി കുഞ്ഞിരാമന് കേരളശ്രീ പുരസ്കാരം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.