‘‘​െസവൻസ്​ താരങ്ങളുടെ കണ്ണീരുകാണണം സാർ’’; മുഖ്യമന്ത്രിക്ക്​ ഫുട്​ബാൾ താരം എഴുതുന്നു

കോഴിക്കോട്​: വേനൽക്കാലമെന്നാൽ മലബാറിലെ സെവൻസ് ഫുട്​ബാൾ​ മൈതാനങ്ങളുടെ ഉത്സവകാലമാണ്​. കമുക്​ കെട്ടിയുയർത് തിയ ഗാലറികളിൽ ആളുകൾ വന്നുനിറയും. മൈതാനത്തെ മനോഹര കാഴ്​ചകൾക്കൊപ്പം കയ്യടികളും ആർപ്പുവിളികളും ഉയരും. സ്വദേ ശികളും വിദേശികളുമായ താരങ്ങൾക്ക് ഏറെ ആവശ്യക്കാർ വരും. കടലവറുത്തതും പോപ്പ്​കോണും കാണികൾക്കെത്തിച്ച്​ അന്നത ്തിനുള്ള വക കണ്ടെത്തുന്നവർക്കും അനൗൺസർമാർക്കും ലൈറ്റ്​ ആൻഡ്​ സൗണ്ടുകാർക്കുമെല്ലാം സന്തോഷത്തി​​െൻറ കാലം തന ്നെ. വിനോദത്തിനൊപ്പം ഒരുപാട്​ പേർക്ക്​ ഉപജീവനത്തിനുള്ള മാർഗം കൂടി പകർന്നാണ്​ ഓരോ സെവൻസ്​ ഫുട്​ബാൾ മേളകളും കൊടിയിറങ്ങാറുള്ളത്​.

എന്നാൽ കോവിഡ്​ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ലോക്​ഡൗൺ പ്രഖ്യാപിച്ചതോ​െട സെവൻസ് ​ ഫുട്​ബാളും നിർത്തിവെക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ താരങ്ങളടക്കമുളളവർ നിത്യജീവിതത്തിനുള്ള വക കണ്ടെത്താൻ വല ിയ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്ന്​ ഓർമിപ്പിച്ച്്​ മുൻ കേരള താരം കൂടിയായ വാഹിദ്​ സാലി മുഖ്യമന്ത്രിക്കെഴുതിയ കത്ത്​ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​.

വാഹിദ്​ സാലി പങ്കുവെച്ച ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണരൂപം:

സർ
ലോകം കണ്ട ഏറ്റവും വലിയ മഹാമാരികളിൽ ഒന്നായ കോവിഡ്-19 കൊറോണ വൈറസിനെ പ്രതിരോധിച്ച് അയൽ സംസ്ഥാനങ്ങളേയും അയൽരാജ്യങ്ങളേയും അമ്പരിപ്പിക്കും വിധം പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയികൊണ്ടിരിക്കുന്ന ബഹുമാന്യനായ കേരളാ സംസ്ഥാന മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെന്ന അപരാജിത നാമത്തിനുടമയോട് ഒരു ബേജാറ് പങ്കുവെക്കലാണിത്.
സർ.,ഞാൻ വാഹിദ് സാലി. കോഴിക്കോട് കടലോര മേഖലയായ നൈനാം വളപ്പാണ് ജന്മസ്ഥലം. എങ്കിലും കഴിഞ്ഞ 29 വർഷത്തോളമായി നടുവട്ടം അംശംദേശത്ത് പഴയ ബേപ്പൂർ പഞ്ചായത്തിലെ അരക്കിണറെന്ന കൊച്ചു അങ്ങാടിയാണ് സ്വദേശം. ഇറാൻ സ്വദേശിയായ മുഹമ്മദ് സാലിയുടേയും മലപ്പുറം ചെമ്മാടിൽ നിന്നും കുടിയേറിയ കോഴിക്കോട് എണ്ണപ്പാടം സ്വദേശി സുബൈദയുടേയും മകൻ. ഒരു വയസ്സ് തികയും മുൻപ് പിതാവുപേക്ഷിച്ച് പോയതിനാൽ ചെറുപ്പം തൊട്ടെ കാൽപന്തിന്റെ പുറകേ ആയിരുന്നു ഓട്ടം. അതുകൊണ്ട് പഠിത്തത്തിൽ അത്രകണ്ട് ശോഭിച്ചില്ല.
പിന്നീട് കോഴിക്കോട്ടെ ഒളിംപ്യൻ ടി.എ റഹ്മാൻ സാറി​​െൻറ ടീം തൊട്ട് ഏഷ്യയിലെ തന്നെ ഏറ്റവും പുരാതന ടീമുകളിലൊന്നായ കൊൽക്കത്ത മോഹൻ ബഗാനടക്കമുള്ളിടങ്ങളിലും പന്തുതട്ടി. കൂടാതെ മുംബൈ എഫ്​.സി, ഒ.എൻ.ജി.സി എഫ്​.സി, എസ്​.ബി.ടി, ജോസ്​കോ എഫ്​.സി, ബവാനിപ്പൂർ എഫ്​.സി, എന്നിവയിലും പിന്നെ 2002 ൽ കേരളാ സംസ്ഥാന അണ്ടർ 21 ടീമിനായും അതു കഴിഞ്ഞ് 2015 ലെ നാഷണൽ ഗെംയിംസിൽ സ്വന്തം നാടായ കോഴിക്കോട്ട് ഇ.എം.സ് സ്റ്റേഡിയത്തിൽ കേരളാ ടീമിനായും സംസ്ഥാനത്തെ പ്രതിനിധീകരിക്കാനുള്ള ഭാഗ്യമുണ്ടായി. അതുവഴി സംസ്ഥാന സർക്കാരി​​െൻറ ജോലിക്ക് കാത്തിരിക്കുന്നവനും കൂടിയാണ് ഞാന്‍.

ഇനി ഞാന്‍ കാര്യത്തിലേക്ക് കടക്കാം . 15ാം വയസ്സിൽ തുടങ്ങിയതാണ് ഫുട്ബോൾ ജീവിതം. ഇന്ത്യ കണ്ട എക്കാലത്തേയും ഇതിഹാസ പ്രതിഭ സാക്ഷാൽ ഐനിവളപ്പിൽ മണി വിജയനെന്ന നമ്മുടെയൊക്കെ സ്വകാര്യ അഹങ്കാരം ഐ.എം വിജയൻ പോലും അവരുടെ തുടക്കകാലത്ത് വരുമാനം കണ്ടെത്തിയിരുന്ന സെവൻസ് ഫുട്ബോളെന്ന ഒരു വലിയ പ്രസ്ഥാനമുണ്ട് ഇങ്ങിവിടെ മലബാറിലുണ്ട്​. പ്രൊഫഷണൽ രംഗത്തുനിന്നും വിരമിച്ചപ്പഴും സർക്കാർ പോലീസ് വകുപ്പിലേക്ക് അദ്ദേഹത്തെ തിരിച്ചു വിളിക്കുന്നതുവരേയും അദ്ദേഹത്തിന്റെ വരുമാനവും ഇവിടെയായിരുന്നു. അദ്ദേഹം മാത്രമായിരുന്നില്ല, സി.വി പാപ്പച്ചനും, യു.ഷറഫലിയും, സി.ജാബിറും, എം. സുരേഷും തുടങ്ങി സക്കീർ മുണ്ടമ്പ്റയും സാബാ സലീലും തുടങ്ങി അനസ് എടത്തൊടിക വരെ ഇന്ത്യയുടെ കുപ്പായമണിഞ്ഞത്​ അഖിലേന്ത്യാ സെവൻസിന്റെ കുമ്മായവരക്കുള്ളിൽ നിന്നാണ്. 2002 ബോംബെ സന്തോഷ് ട്രോഫി കേരളത്തിലേക്ക് കൊണ്ടുവന്ന മിന്നും താരം പാലക്കാട്ടുകാരൻ അബ്​ദുൽ ഹക്കീം, കേരളത്തിന്റെ മറഡോണ ആസിഫ് സഹീറെന്ന മമ്പാട്ടെ മാന്ത്രികനേയുമെല്ലാം തീച്ചൂളയിലിട്ട് തച്ചുടച്ച് വാർത്തത് ഈ സെവൻസെന്ന മഹാ പ്രസ്ഥാനമാണ്​.

അതുപോലെ നാട്ടിലും മലപ്പുറത്തുമൊക്കെയുള്ള ലോക്കൽ സെവൻസിലൂടെയായിരുന്നു എന്റേയും തുടക്കം. കഠിനാധ്വാനത്തിലൂടെ പിന്നീട് അഖിലേന്ത്യാ സെവൻസിലേക്കും കയറിപ്പറ്റി. എന്നെപ്പോലെ നൂറുക്കണക്കിന് സ്വദേശികളും വിദേശികളും അടങ്ങുന്ന ഒരുപറ്റം പാവപ്പെട്ട കളിക്കാരുടേയും മാനേജർമാരുടേയും കുടുംബം പോറ്റാനുള്ള ഏക വരുമാന മാർഗ്ഗമാണ് മലബാർ മേഖലയിൽ നവംബർ മുതൽ മെയ് മാസം വരെയുള്ള ചെറുതും വലുതുമായ സെവൻസ് മൈതാനങ്ങൾ.

ഓഫ്​ സീസണിലെ (മഴക്കാലത്തെ) സാമ്പത്തിക ബാധ്യതകൾ വരെ ഞങ്ങളെപ്പോലുള്ളവർ വീട്ടുന്നത് ഇതുപോലുള്ള സീസണിലെ രാപകലില്ലാത്ത കളികളിലൂടെയാണ് . രാത്രി ഏറെ വൈകി വീട്ടിലെത്തുന്ന ഞങ്ങൾ അലക്കാൻ കൊടുക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അന്നന്നത്തെ കളിയുടെ വരുമാനത്തിന്റെ ഒരു ഭാഗം എടുത്താണ് ഞങ്ങൾ ഭൂരിഭാഗം കളിക്കാരുടേയും ഉമ്മമാരും ഭാര്യമാരും പിറ്റെന്നേക്കുള്ള അടുപ്പ് എരിയിക്കാൻ സാധനങ്ങൾ വാങ്ങിയിരുന്നത്​.

അങ്ങ് സാമൂഹ്യ ഇടപെടൽ നിർത്താൻ പറഞ്ഞു. ഞങ്ങൾ നിർത്തി. അങ്ങ് വീടുകളിൽ തന്നെ ഇരിക്കാൻ പറഞ്ഞു. സമൂഹ നന്മക്ക്​ വേണ്ടി ഞങ്ങളെല്ലാം സ്വന്തം വീടുകളിൽ തന്നെ ഇരുന്നു. കളിക്കുന്ന ഞങ്ങൾ മുതൽ ടീമി​​െൻറ മാനേജർമാരും എന്തിനേറെ ഗാലറികളിൽ പോപ്കോൺ വിൽക്കുന്നവനും പുറത്ത് ഓംലെറ്റ് വിൽക്കുന്നവനും രാത്രിയെ പകലാക്കിയ വെള്ളിവെളിച്ചത്തിന്റെ ലൈറ്റ് ഓപ്പറേറ്ററും കളിയുടെ വിളംബരം ചെയ്യുന്ന അനൗൺസർമാർ, കളി നിയന്ത്രിക്കുന്ന റഫറിമാർ വരെ എല്ലാവരും വീട്ടിലിരുന്നു.
കുടുംബങ്ങളിൽ നിന്നും മാറി താമസിക്കുന്നതുകൊണ്ട് ഞങ്ങൾ പലർക്കും സ്വന്തമായി റേഷൻ കാർഡു പോലുമില്ല. അതുകൊണ്ടു തന്നെ 'വേനലിലെ മഴപോലെ' അങ്ങയുടെ സർക്കാർ അനുവദിച്ച സൗജന്യ പലവ്യഞ്‌ജനങ്ങളൊന്നും ഞങ്ങളിൽ പലർക്കുമില്ല. ഇനി റംസാൻ വരുമ്പോൾ പൂർണ്ണമായും മൈതാനങ്ങൾ നിശ്ചലമാകും സർ. വിഷുവും നോമ്പും പെരുന്നാളും എല്ലാം വീട്ടിലിരിക്കുന്ന ഞങ്ങൾക്ക് കണ്ണീരാകുമെന്ന് ഉറപ്പാണ് സർ.

ഈ മേഖലയിലെ ഞാനടക്കമുള്ള എല്ലാവർക്കും ആശ്വാസമാകുന്ന എന്തെങ്കിലും ഒരു നടപടി എടുത്ത് പ്രതിസന്ധികളെ സധൈര്യം നേരിടുന്ന ഈ സർക്കാർ ഞങ്ങളുടെ ഈ 'നിസ്സഹായാവസ്ഥ' കാണാതെ പോകരുതേ എന്നപേക്ഷിക്കുന്നു.
വരികളിൽ അവിവേകമായി എന്തെങ്കിലും വന്നുപോയെങ്കിൽ ക്ഷമിക്കണം. ചുരുങ്ങിയത് വളരെയേറെ തിരക്കുള്ള അങ്ങയുടെ ഒരു നിമിഷ നേരത്തെ ശ്രദ്ധയിലെങ്കിലും ഈ എളിയവ​​െൻറ 'ബേജാറിന്റെ' ഈ ഫേസ്ബുക്ക് പോസ്റ്റ് ഉർപ്പെടു​മെന്ന്​ പ്രതീക്ഷിക്കുന്നു....!

Tags:    
News Summary - kerala sevens football crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.