കെ.എ.എസ്: നില്‍പ് സമരത്തിനെതിരെ  നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് നടപ്പാക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിനുള്ളില്‍ സമരം നടത്തുന്നതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിര്‍ദേശം. പൊതുഭരണ വകുപ്പ് ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹൗസ് കീപ്പിങ് വിഭാഗത്തില്‍നിന്ന് കാമറ ദൃശ്യങ്ങള്‍ ലഭ്യമാക്കി പൊതുഭരണ വകുപ്പ് പരിശോധിച്ചുവരുകയാണ്.
കെ.എ.എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷനാണ് നില്‍പ് സമരം നടത്തുന്നത്. രാവിലെ ജോലിക്കത്തെിയ ശേഷം കോഫി ഹൗസിനുസമീപം നിശ്ചിത സമയം നില്‍പ് സമരം നടത്തും. നേരത്തേ പണിമുടക്ക് അടക്കം പ്രതിഷേധങ്ങള്‍ സെക്രട്ടേറിയറ്റില്‍ നടന്നിരുന്നു. തുടര്‍ സമരത്തിന്‍െറ ഭാഗമായാണ്  ഇപ്പോള്‍ നില്‍പ് സമരം നടക്കുന്നത്. ഒപ്പിട്ട ശേഷം സമരത്തിന് പോകുന്നത് അനുവദിക്കാനാകില്ളെന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണം പ്രഖ്യാപിച്ചതോടെ ഇന്നലെ സമരം നടന്നില്ല. 

സമരം അവസാനിപ്പിച്ചിട്ടില്ളെന്നും വരും ദിവസങ്ങളില്‍ ശക്തിപ്പെടുത്തുമെന്നും അസോസിയേഷന്‍ നേതാവ് ബെന്‍സി പറഞ്ഞു. അടുത്ത ആഴ്ച രാപ്പകല്‍ സമരം നടത്തും. റിലേ നിരാഹാരവും നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കാനും ആലോചനയുണ്ട്. അതേസമയം കെ.എ.എസിനെതിരെ പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ നടപടി തുടരുകയാണ്. സി.പി.എം അനുകൂല സംഘടനയില്‍പെട്ട ഉദ്യോഗസ്ഥയെ സെക്രട്ടേറിയറ്റിന് പുറത്തേക്ക് സ്ഥലം മാറ്റി. ടൂറിസം സെക്ഷന്‍ ഓഫിസറെ ജില്ല പഞ്ചായത്തിലേക്കാണ് മാറ്റിയത്. കെ.എ.എസിനെതിരെ ഒപ്പുശേഖരണം നടത്തിയതിന്‍െറ പേരിലാണ് മാറ്റമെന്നാണ് പറയപ്പെടുന്നത്. 
 

Tags:    
News Summary - kerala secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.