ഹെമിൻ സീഷ
Posted On
date_range Updated On
date_range മാപ്പിളപ്പാട്ടും ഗസലും ഒപ്പനയും; പങ്കെടുത്തതിലെല്ലാം എ ഗ്രേഡുമായി ഹെമിൻ സീഷ
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ടിലും ഗസൽ ആലാപനത്തിലും എ ഗ്രേഡ് നേടി വയനാട് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിലെ ഹെമിൻ സീഷ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
ബാപ്പു കൂട്ടിൽ മങ്കടയുടെ കീഴിലാണ് ഹെമിൻ സീഷ മാപ്പിളപ്പാട്ട് പഠിക്കുന്നത്. എ ഗ്രേഡ് നേടിയ ഹൈസ്കൂൾ വിഭാഗം ഒപ്പന ടീമിലും അംഗമായിരുന്നു. സ്കൂളിലെ അധ്യാപകനായ അബ്ദുൽ സലാമിന്റെയും ജി.എച്ച്.എസ്.എസ് തരിയോടിലെ അധ്യാപികയായ മറിയം മഹമൂദിന്റെയും മകളാണ്. കഴിഞ്ഞ വർഷവും സംസ്ഥാ കലോത്സവത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.