തൃശൂർ: കേരള സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ തെക്കേ ഗോപുരനടയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ സാംസ്കാരികോത്സവം സംഘടിപ്പിക്കും. സ്കൂള്‍ കലോത്സവം നടക്കുന്ന ആറ് മുതല്‍ 10 വരെ വൈകീട്ട് തെക്കേ ഗോപുരനടയിലെ നിശാഗന്ധിയിലാണ് സാംസ്കാരികോത്സവം. സാംസ്കാരികം, സിനിമ, സാഹിത്യ, കവി സമ്മേളനങ്ങള്‍, ഭാരതീയ നൃത്തരൂപങ്ങള്‍, ഭിന്നശേഷി വിദ്യാർഥികളുടെ വൈവിധ്യമാര്‍ന്ന നൃത്തങ്ങള്‍, കാക്കാരശ്ശി നാടകം, നാടന്‍പാട്ടുകള്‍, നാടന്‍കലകള്‍, പ്രാചീന കലാരൂപങ്ങള്‍, ക്ഷേത്രകലകള്‍ തുടങ്ങി കേരളത്തനിമ വിളിച്ചോതുന്ന ഒട്ടേറെ പരിപാടികള്‍ സാംസ്കാരികോത്സവത്തില്‍ അരങ്ങേറും. ആറിന് വൈകീട്ട് അഞ്ചിന് നോവലിസ്റ്റ് സി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സമ്മാന വിതരണം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ചലച്ചിത്ര നടൻ ജയരാജ് വാര്യര്‍ തൃശൂര്‍ പെരുമ അവതരിപ്പിക്കും. ഏഴിന് വൈകീട്ട് 4.30ന് മേയര്‍ അജിത ജയരാജന് സമ്മാനവിതരണം നടത്തും. വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം സംവിധായകന് സത്യന് അന്തിക്കാട് ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന് നായര്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്രനടൻ ശ്രീനിവാസന് മുഖ്യാതിഥിയാകും. ജനുവരി 10 രാവിലെ 11ന് സമാപന സമ്മേളനം നടക്കും. കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.