പ്രവാസികൾക്ക്​ ആശ്വാസമേകാൻ ‘തണൽ’ ഒരുങ്ങി

കോഴിക്കോട്​: പ്രവാസികൾ മാനസികമായും, ശാരീരികമായും സാമ്പത്തികമായും പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന അവസ്ഥയാ ണുള്ളത്​. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക്​ മാനസിക സാന്ത്വനം നൽകുന്നതിനും പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിനും മാനസിക പ്രതിരോധ ശക്തി പകരുന്നതിനായും ‘തണൽ’ സന്നദ്ധ സേവകർ ഒരുങ്ങി.

പ്രത്യേകം വൈദഗ്​ധ്യം ലഭിച്ച സന്നദ്ധ സേവകരടങ്ങുന്ന ജീവ കാരുണ്യ സംഘടനയാണ് തണൽ. തണലി​​െൻറ സേവനങ്ങൾ തികച്ചും സൗജന്യവും സ്വകാര്യവുമാണ്.

പ്രവാസി മലയാളികളെയും അവരുടെ ബന്ധുജനങ്ങളേയും മാനസിക പിരിമുറുക്കത്തിൽ നിന്നും കരകയറ്റാൻ തണലി​​െൻറ ഹെൽപ്പ് ലൈൻ നമ്പറായ 0495 2760000ൽ രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ വിളിക്കാം.

Tags:    
News Summary - kerala pravasi helpline set

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.