പൊലീസിൽ വൻ അഴിച്ചുപണി; അജിത് കുമാർ എക്സൈസ് കമീഷണർ, മനോജ് എബ്രഹാമിന് വിജിലൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഏറെ വിവാദങ്ങളിൽ ഉൾപ്പെട്ട എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. എക്സൈസ് കമ്മീഷണർ ആയിരുന്ന മഹിപാൽ യാദവിനെ സ്ഥലംമാറ്റി. അദ്ദേഹത്തിന് ക്രൈം എ.ഡി.ജി.പി ആയാണ് ചുമതല നൽകിയത്.

വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ യോഗേഷ് ഗുപ്തയെ ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ ആയി സ്ഥലംമാറ്റി. നിലവിലെ ഫയർ മേധാവി മനോജ് എബ്രഹാമിനെ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ആയും നിയമിച്ചു.

ജയിൽ ഡി.ജി.പിയായ ബൽറാം കുമാർ ഉപാധ്യായയെ കേരള പൊലീസ് അക്കാദമി (കെഇപിഎ) ഡയറക്ടറാക്കി. പൊലീസ് ഇന്റലിജൻസ് ചുമതലയുള്ള ജി സ്പർജൻ കുമാറിനെ ക്രൈം ബ്രാഞ്ച് ഐ.ജിയാക്കി. പി. പ്രകാശി​നെ കോസ്റ്റൽ പൊലീസ് ഐ.ജിയായും കെ. സേതുരാമനെ ജയിൽ വകുപ്പിലേക്കും സ്ഥലംമാറ്റി. എ. അക്ബറിനെ ആഭ്യന്തര സുരക്ഷ ഐ.ജിയായി നിയമിച്ചു. 

Tags:    
News Summary - kerala police transfers and posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.