'പ്രേത'ത്തെ ഒഴിവാക്കാൻ കേരള പൊലീസ്

തിരുവനന്തപുരം: മൃതദേഹ പരിശോധനയുമായി ബന്ധപ്പെട്ട് പൊലീസ് വകുപ്പ് ഉപയോഗിക്കുന്ന 'പ്രേത' പരാമർശങ്ങൾ ഒഴിവാക്കാൻ ആഭ്യന്തരവകുപ്പിന്റെ നീക്കം. അസ്വാഭാവിക മരണങ്ങളിലും കൊലപാതകങ്ങളിലും ഇൻക്വസ്റ്റ് നടപടികൾക്കിടെയുള്ള 'പ്രേത' പ്രയോഗമാണ് ഒഴിവാക്കുക. പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയിലാണ്നടപടി.

മൃതദേഹത്തെ പ്രേതമായി ചിത്രീകരിക്കുന്ന പദങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. പകരം മറ്റ് പദങ്ങൾ ഉപയോഗിക്കും. കൊലപാതകമോ അസ്വാഭാവിക മരണമോ നടന്നാല്‍ പൊലീസ് നടത്തുന്ന ഇൻക്വസ്റ്റ് നടപടികൾക്ക് 'പ്രേത പരിശോധന' എന്നാണ് പറയുന്നത്. പരിശോധനക്ക് ശേഷം തയ്യറാക്കുന്ന റിപോര്‍ട്ട് 'പ്രേത വിചാരണ റിപ്പോര്‍ട്ട്' എന്നും അറിയപ്പെടുന്നു. മൃതദേഹത്തിന് കാവല്‍ നില്‍ക്കുന്ന പൊലീസുകാരുടെ ജോലിക്ക് പ്രേത ബന്തവസ്സ് ഡ്യൂട്ടി എന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷ് കോളോണിയല്‍ ഭരണ കാലത്ത് തുടങ്ങിയ ഇത്തരം പദപ്രയോഗങ്ങളാണ് ആധുനിക പൊലീസ് സേന ഉപയോഗിക്കുന്നതെന്നും മൃതദേഹത്തെ അപമാനിക്കലാണ് ഇവയെന്നും ബോബൻ മാട്ടുമന്ത പരാതിയിൽ വ്യക്തമാക്കുന്നു.

ഇൻക്വസ്റ്റ് നടപടികളിലെ പ്രേത പ്രയോഗം ഒഴിവാക്കി പകരം അനുയോജ്യമായ മറ്റ് വാക്കുകൾ ഉപയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഡി.ജി.പി തുടങ്ങിയവർക്കാണ് ബോബൻ പരാതി നല്‍കിയത്. അസ്വാഭാവിക മരണം നടന്നാൽ പ്രേതങ്ങൾ അലഞ്ഞ് തിരിഞ്ഞ് ആരുടെയെങ്കിലും ശരീരത്തിൽ കയറുമെന്ന അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്. 

Tags:    
News Summary - Kerala Police to avoid 'ghost'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.