????????? ??????, ????? ?????, ????????? ?????? ??????

പൊലീസ് തലപ്പത്ത് പരിഷ്​കാരം: തിരുവനന്തപുരം, കൊച്ചി കമീഷണറേറ്റുകൾ രൂപവത്കരിച്ചു

തിരുവനന്തപുരം: ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊച്ചി കമീഷണറേറ്റുകൾ രൂപവത്കരി ച്ചു. പുതിയ തിരുവനന്തപുരം കമീഷണറേറ്റിലെ കമീഷണറായി ഐ.ജി ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. നിലവിൽ പൊലീസ് ഹെഡ്ക്വാ ർട്ടേഴ്സ് ഐ.ജിയാണ് ദിനേന്ദ്ര കശ്യപ്. കൊച്ചി റേഞ്ച് ഐ.ജിയായിരുന്ന വിജയ് സാഖറേയാണ്​ കൊച്ചി കമീഷണർ. നിലവിൽ ഡി.ഐ .ജി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരുന്നു ഇവിടങ്ങളിലെ സിറ്റി പൊലീസ്​ കമീഷണർമാർ. കമീഷണറേറ്റ് രൂപവത്​കരിച്ചുള്ള ഉത്തരവിൽ വ്യാഴാഴ്​ച രാത്രിയോടെ മുഖ്യമന്ത്രി ഒപ്പിട്ടു.

കമീഷണറേറ്റ് യാഥാർഥ്യമായതോടെ സംസ്ഥാന പൊലീസിൽ വൻ ഘടനാമാറ്റമാണ്​ വന്നത്​. നിലവിലുണ്ടായിരുന്ന എ.ഡി.ജി.പിമാരുടെ സ്ഥാനത്ത് ഐ.ജിമാരെയും ഐ.ജിമാരുടെ സ്ഥാനത്ത് ഡി.ഐ .ജിമാരെയുമാണ് നിയോഗിക്കുന്നത്​. ഇനിമുതൽ സംസ്ഥാന പൊലീസ് മേധാവിക്ക് കീഴിലെ ഒ​രു എ.​ഡി.​ജി.​പി​ക്കാ​യി​രി​ക്ക ും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല. എ.​ഡി.​ജി.​പി​ക്ക്​ കീ​ഴി​ൽ വ​ട​ക്ക്-​തെ​ക്ക് മേ​ഖ​ല​യി​ൽ ര​ണ്ട് ഐ.​ജി​മാ​രും ഇ​വ​ർ​ക്ക്​ താ​ഴെ നാ​ല് റേ​ഞ്ച്​ ഡി.​ഐ.​ജി​മാ​രു​മാ​ണു​ണ്ടാ​കു​ക. ക​മീ​ഷ​ണ​റേ​റ്റ് യാഥാർഥ്യമായതോടെ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ഉ​ൾ​പ്പെ​ടെ കലക്ടറുടെ പ​ല അ​ധി​കാ​ര​ങ്ങ​ളും ഐ.​പി.​എ​സു​കാ​രു​ടെ കൈ​ക​ളി​ലെ​ത്തും.

കമീഷണർമാർക്ക് മജിസ്​റ്റീരിയൽ പദവി ലഭിക്കും. ഗുണ്ടാ ആക്ട് അനുസരിച്ച്​ അറസ്​റ്റ്​ ചെയ്ത്​ കരുതൽ തടങ്കലിൽ ​െവക്കുന്നതിന് അടക്കം ഇവർക്ക് ഇനി കലക്ടർമാരുടെ അനുമതി ആവശ്യമില്ല. ഇത്തരം ആധിപത്യം നൽകുന്നതു സംസ്ഥാനത്ത്​ പൊലീസ്​രാജിനിടയാക്കുമെന്ന വാദവും ഉയരുന്നുണ്ട്. ​െഷയ്​ഖ്​ ദർവേഷ് സാഹിബാകും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. മനോജ് എബ്രാഹാം പൊലീസ്​ ആസ്ഥാനത്തെ എ.ഡി.ജി.പിയാകും.

ക്ഷിണ മേഖല ഐ.ജിയായി എം.ആർ. അജിത്ത്കുമാറും ഉത്തരമേഖല ഐ.ജിയായി അശോക് യാദവും വരും. നിലവിൽ തിരുവനന്തപുരം സിറ്റി പൊലീസ് ​കമീഷണറായിരുന്ന സഞ്​ജയ്​ കുമാർ ഗുരുഡിൻ തിരുവന്തപുരം റേഞ്ച് ഡി.ഐ.ജിയാവും. തിരുവന്തപുരം അഡീഷനൽ സിറ്റി കമീഷണറുടെ ചുമതലയും ഇദ്ദേഹത്തിനായിരിക്കും.

കാളിരാജ് മഹേഷ്കുമാറിനെ കൊച്ചി റേഞ്ച് ഡി.ഐ.ജിയായും എസ്. സുരേന്ദ്രനെ തൃശൂർ ഡി.ഐ.ജിയായും നിയമിച്ചു. കെ. സേതുരാമാനാണ് കണ്ണൂർ ഡി.ഐ.ജി
ഐ.ജി ജി. ലക്ഷ്മണനെ എസ്.സി.ആർ.ബി ഐ.ജിയായും ഡി.ഐ.ജി അനൂപ് കുരുവിളയെ ട്രെയിനിങ് ഡി.ഐ.ജിയായും എ. അക്ബറിനെ ഡി.ഐ.ജി സെക്യൂരിറ്റിയായും നിയമിച്ചു. കെ.പി.ഫിലിപ്പാണ് കൊച്ചി സിറ്റി അഡീഷനൽ കമീഷണർ. തൃശൂർ റേഞ്ച് ഐ.ജി ബൽറാംകുമാർ ഉപാധ്യായയെ ഹെഡ്ക്വാർട്ടേഴ്സ് ഐ.ജിയായും ബറ്റാലിയൻ ഐ.ജി ഇ.ജെ. ജയരാജിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജിയായും നിയമിച്ചു.

ഋഷിരാജ്സിങ്​ ജയിൽ മേധാവി


എക്സൈസ്​ കമീഷണറായ ഋഷിരാജ്സിങ്​ ജയിൽ മേധാവി. പൊലീസ്​ ആസ്​ഥാനത്തെ എ.ഡി.ജിപിയായിരുന്ന ആനന്തകൃഷ്ണൻ എക്സൈസ്​ കമീഷണറാകും. നിലവിലെ ജയിൽ മേധാവി ഡി.ജി.പി ആർ. ശ്രീലേഖയെ സോഷ്യൽ പൊലീസിങ് ആൻഡ് ട്രാഫിക് ആയി നിയമിച്ചു. എ.ഡി.ജി.പി പത്മകുമാറിനെ കോസ്​റ്റൽ പൊലീസിലേക്കും ടോമിൻ ജെ. തച്ചങ്കരിയെ ബറ്റാലിയൻ ഡി.ജി.പിയായും നിയമിച്ചു. എ.ഡി.ജി.പി ബി. സന്ധ്യയാണ് കേരള പൊലീസ് അക്കാദമി ട്രെയിനിങ് എ.ഡി.ജി.പി.

മറ്റ്​ മാറ്റങ്ങൾ: മെർലിൻ ജോസഫ് (കൊല്ലം സിറ്റി പൊലീസ് കമീഷണർ) കെ.ജി. സൈമൺ (കോഴിക്കോട് റൂറൽ എസ്.പി ) രാഹുൽ ആർ.നായർ ( എ.ഐ.ജി പൊലീസ് ആസ്ഥാനം )വി.കെ.മധു (തൃശൂർ സിറ്റി കമീഷണർ) യതീഷ് ചന്ദ്ര (എസ്.പി ഹെഡ് ക്വാർട്ടേഴ്സ് -മുഴുവൻ സൈബർ കേസുകളുടെയും ചുമതല) പ്രതീഷ്കുമാർ (കണ്ണൂർ എസ്.പി), ശിവവിക്രം(പാലക്കാട് ), ടി. നാരായണൻ മലപ്പുറം), യു. അബ്​ദുൽ കരീം (എം.എസ്.പി അഡീഷനൽ ചാർജ് കെ.എ.പി -4) കറുപ്പ് സ്വാമി (എ.എ.ഐ.ജി , പൊലീസ് ആസ്ഥാനം) ശിവകാർത്തിക് (എറണാകുളം റൂറൽ എസ്.പി ) പി.എ.സാബു (കോട്ടയം), ഹരിശങ്കർ (കൊല്ലം റൂറൽ ) മഞ്ജുനാഥ് (വയനാട് എസ്.പി), പൂങ്കുഴലി (ഡി.സി.പി ലോ ആൻഡ് ഓഡർ കൊച്ചി സിറ്റി), ഹിമേന്ദ്രനാഥ് എസ്.പി വിജിലൻസ് തിരുവനന്തപുരം ), സാം ക്രിസ്​റ്റി ഡാനിയൽ (അഡീഷനൽ എക്സൈസ് കമീഷണർ)


Tags:    
News Summary - Kerala Police Restructured-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.