ഡ്രോൺ കണ്ടപ്പോൾ ആളുകൾ 'ട്രേസർ ബുളളറ്റായി'​ -Video

തിരുവനന്തപുരം: ലോക്ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ കേരള പൊലീസ് നടത്തിയ ഡ്രോൺ കാമറ നിരീക്ഷണത്തിൻെറ ദൃശ്യങ്ങൾ വ ൈറലാകുന്നു. കേരള പൊലീസ് ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ട ഡ്രോൺ ക്യാമറ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ വാർത്ത യാക്കുകയും ചെയ്തു. ലോക്ക്ഡൗൺ കാലത്തെ ഡ്രോൺ നിരീക്ഷണത്തിനിടെ പകർത്തിയ രസകരമായ ദൃശ്യങ്ങളടങ്ങിയ വിഡിയോ വിവിധ ദേശീയമാധ്യമങ്ങൾ വൻപ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

ലോക്ക്​ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ തിങ്കളാഴ്ചയാണ് കേരള പൊലീസ് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ പലഭാഗങ്ങളിലും ഡ്രോൺ ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്തുകയും ചെയ്തു. ഡ്രോൺ കണ്ടതോടെ കടൽത്തീരത്തും പാടത്തും പറമ്പിലും പുഴവക്കിലുമൊക്കെ കളിച്ചും സൊറ പറഞ്ഞും ഇരിക്കുന്നവർ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. പലരും തലയിൽ മുണ്ടിട്ടും മുഖം മറച്ചുമൊക്കെയാണ് പായുന്നത്.

കാമറയിൽ മുഖം പതിയാതിരിക്കാൻ തെങ്ങിൻെറ മറവിൽ ഒളിഞ്ഞിരിക്കുന്നവരെയും കാണാം. മിന്നുന്ന ലൈറ്റൊക്കെയിട്ട്, പൊലീസിൻെറ അനൗൺസ്മ​​​െൻറുമായി വരുന്ന ഡ്രോൺ തലക്ക് മീതെ കാണുമ്പോൾ ഓടി രക്ഷപ്പെടുന്നവരുടെ രസകരമായ ദൃശ്യങ്ങൾ കോർത്തിണക്കിയ വിഡിയോക്ക് ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയുടെ പ്രസിദ്ധമായ 'ട്രേസർ ബുളളറ്റ്' കമൻററിയാണ് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്.

2016ലാണ് രവി ശാസ്ത്രി സഹ കമ​േൻററിയൻമാർക്ക് 'ട്രേസർ ബുളളറ്റ്' ചലഞ്ച് കൊടുക്കുന്നത്. കമൻററിയിൽ 'ട്രേസർ ബുളളറ്റ്' എന്ന വാക്ക് ഉപയോഗിക്കണമെന്നായിരുന്നു ചലഞ്ച്. അങ്ങിനെ രവി ശാസ്ത്രി, സുനിൽ ഗാവസ്കർ, ഇയാൻ ബോതം, സഞ്ജയ് മഞ്ജരേക്കർ എന്നിവർ കമൻററി പറയുന്നത് കേരള പൊലീസിൻെറ വിഡിയോയിലുണ്ട്.

Tags:    
News Summary - kerala police drone visual hit in national media -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.