കൊണ്ടോട്ടി നഗരസഭ ചെയർപേഴ്​സൺ ഉൾ​പ്പടെയുള്ളവർക്ക്​ പൊലിസ്​ മർദനം

മലപ്പുറം: സാധനങ്ങൾ വിലകൂട്ടി വിൽക്കുന്നുണ്ടോ എന്ന്​ പരിശോധിക്കാനെത്തിയ കൊണ്ടോട്ടി നഗരസഭ ചെയർപേഴ്​സൻ ഉ ൾപ്പെടെയുള്ളവരെ​ പൊലീസ്​ മർദിച്ചു. ആൾക്കൂട്ടം കണ്ട പൊലീസ്​ ആളറിയാതെ മർദിക്കുകയായിരുന്നു.

ലോക്ക്​ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടകളിൽ വിലക്കൂട്ടി വിൽക്കുന്നുണ്ടോ എന്ന്​ പരി​ശോധിക്കാൻ തദ്ദേശ സ്വയം ഭരണ സ്​ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടക്കുന്നുണ്ട്​. കൊണ്ടോട്ടി നഗരസഭ പരിധിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്​ഥാനത്തിൽ പരിശോധനക്ക്​ ഇറങ്ങിയതായിരുന്നു ഇവർ. കടക്കാർക്ക്​ പ്രത്യേക നിർദേശം നൽകുന്നതിനിടെയാണ്​ പൊലീസെത്തി കൂടിനിന്ന നഗരസഭ ജീവനക്കാരു​ൾപ്പടെയുള്ളവരെ അടിച്ചോടിക്കുന്ന സാഹചര്യമുണ്ടായത്​.

നഗര സഭ ജീവനക്കാരാണെന്ന്​ പൊലീസിനോട്​ പറഞ്ഞെങ്കിലും ലാത്തികൊണ്ട്​ അടിക്കുകയായിരുന്നു. ഇവർക്ക്​ കാലിനും പുറത്തും പരിക്കേറ്റിട്ടുണ്ട്​. നഗരസഭ സെക്രട്ടറി ഇൻ ചാർജ്​ ബാബു​വിൻെറ നേതൃത്വത്തിൽ കൊണ്ടോട്ടി പൊലീസിന്​ പരാതി നൽകിയിട്ടുണ്ട്​.

എന്നാൽ കടകൾക്ക്​ മുന്നിൽ ആൾക്കൂട്ടം നിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിൻെറ അടിസ്​ഥാനത്തിലാണ്​ അവിടെ എത്തിയതെന്ന്​ പൊലീസ്​ അറിയിച്ചു.

Full View
Tags:    
News Summary - Kerala Police attacked Kondotty Municipality Chairperson -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.