Posted On
date_range Updated On
date_range മദ്യശാലകൾ തുറക്കാത്തത് തിരക്ക് ഭയന്ന്
തിരുവനന്തപുരം: മദ്യശാലകൾ തൽകാലം തുറക്കേണ്ടെന്ന തീരുമാനത്തിന് പിന്നിൽ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന ഭയം. ആഴ്ചകളോളം അടഞ്ഞുകിടന്ന മദ്യശാലകൾ തുറക്കുേമ്പാൾ വൻ തോതിൽ തിരക്കുണ്ടാകുമെന്നും അത് രോഗവ്യാപനത്തിലേക്ക് നയിക്കുമെന്നും സർക്കാറിന് ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മുഖ്യമന്ത്രി തന്നെയാണ് തൽക്കാലം തുറക്കേണ്ടതില്ലെന്ന് യോഗത്തിൽ അറിയിച്ചതത്രെ. രാജ്യത്ത് മദ്യശാലകൾ തുറക്കാൻ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.