ഇന്ത്യ മതേതര രാജ്യം; ന്യൂനപക്ഷ, ദളിത് അപരവത്കരണം അപലപനീയം ജമാ അത്ത് കൗൺസിൽ

തിരുവനന്തപുരം: ആർ.എസ്.എസ് മേധാവിയുടെ ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്നുള്ള തുടർച്ചയായ പ്രസ്താവന ദുരുദ്ദേശപരമാണെന്നും ഇന്ത്യ എന്നും, എപ്പോഴും, എല്ലാകാലത്തും എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ജനാധിപത്യ മതേതര രാജ്യമാന്നെന്നും രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് ഇക്കാര്യത്തിൽ ഉത്തമ ബോധ്യമുണ്ടെന്നും കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ്. ഗുജറാത്തിന്റെ പരീക്ഷണശാലയിൽ തുടങ്ങിവച്ച വംശീയതയുടെ, വർഗീയതയുടെ വിഷവിത്തുകൾ പരിപാവനമായ വിദ്യാലയങ്ങളിൽ പോലും വർത്തമാനകാലത്ത് വിഷം ചീറ്റുമ്പോൾ മണിപ്പൂരിലും ഹരിയാനയിലും അടക്കം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ഭവനഹിതരായിക്കൊണ്ടിരിക്കുമ്പോഴുംആദർശപരമായി എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ് എന്ന് അവകാശപ്പെടുകയും

സംഘപരിവാറിന് എല്ലാവരെക്കുറിച്ചും കരുതലുണ്ട് എന്നു പറയുകയും ചെയ്യുന്ന മോഹൻ ഭഗവതും സംഘപരിവാറും പൊള്ളത്തരത്തിന്റെ കെട്ടുകാഴ്ചകൾ ആണെന്നും യോഗം ആരോപിച്ചു. രാജ്യത്തെ സ്വന്തം പൗരന്മാരെ ഭരണകൂടം തുടർച്ചയായി വേട്ടയാടി അപരവൽക്കരിക്കുന്ന സമാനതകളില്ലാത്ത സ്ഥിതിവിശേഷമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നതെന്നും സംഘപരിവാർ ഭരണകൂടത്തിന്റെ ഇത്തരം ശ്രമങ്ങൾ അപലപനീയമാണെന്നും യോഗം വിലയിരുത്തി.

കൃത്യവിലോപനത്തിൽ ഗുരുതരമായ പിഴവുകൾ വരുത്തിയ ഈ വർഷത്തെ ഹജ്ജിനു പോയവരെ എല്ലാ തരത്തിലും ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള സമീപനം സ്വീകരിച്ച കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നിലപാടുകൾ ലജ്ജാകരവും വേദനാജനകമാണെന്നും ഹാജിമാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മറ്റികൾക്കെതിരെ അന്വേഷണം നടത്തണമെന്നും വരും വർഷങ്ങളിൽ ഇത്തരം നിലപാടുകൾ ആവർത്തിക്കരുത് എന്ന് ആവശ്യപ്പെട്ടും കേന്ദ്ര മന്ത്രിക്കും, മുഖ്യമന്ത്രിക്കും പരാതി നൽകുവാനും യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് അഡ്വ എം.താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച് ഷാജി പത്തനംതിട്ട പ്രമേയം അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് കമാൽ എം മാക്കിയിൽ,വർക്കിംഗ് ചെയർമാൻ ഡോ.ജഹാംഗീർ, ട്രഷറർ സി.എ.പരീദ് എറണാകുളം.,നസീർ പുന്നക്കൽ, അബ്ദുൽ ജലീൽ മുസ്ലിയാർ, അഡ്വ പാച്ചല്ലൂർ നജ്മുദ്ദീൻ, പറമ്പിൽ സുബൈർ, നിസാം കുറ്റിയിൽ കൊല്ലം,എം.ബി.അമീൻഷാ കോട്ടയം, തൈക്കൽ സത്താർ ആലപ്പുഴ,അബ്ദുൽകലാം എറണാകുളം, മുഹമ്മദ് ഇസ്മായിൽ, റ്റി.സി.ഷാജി,അബ്ദുൽ സലാം ചാത്തനാട്, മെഹർഖാൻ ചേന്നല്ലൂർ, മരുത അബ്ദുൽ ലത്തീഫ് മൗലവി എന്നിവർ പ്രസംഗിച്ചു. 

Tags:    
News Summary - kerala muslim jamaath council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.