എം.പിമാർ ഇന്ത്യൻ ജഴ്സിയണിഞ്ഞ് പാർലമെന്‍റിനുമുന്നിൽ
Posted On
date_range Updated On
date_range ഒളിമ്പിക്സ്: ദേശീയ ജഴ്സിയണിഞ്ഞ് പാർലെമന്റിനുമുന്നിൽ ഇന്ത്യൻ താരങ്ങൾക്ക് ആശംസയുമായി കേരള എം.പിമാർ
ന്യൂഡൽഹി: ഇന്ന് ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ തുടങ്ങുന്ന ഒളിമ്പിക്സിൽ മാറ്റുരക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസ നേർന്ന് കേരള എം.പി.മാർ. കോൺഗ്രസ് എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് ഇന്ത്യൻ ജഴ്സിയണിഞ്ഞ് പാർലമെന്‍റിനു മുന്നിൽ താരങ്ങൾക്ക് വിജയാശംസ നേർന്നത്.
പർലമെന്‍റിന്‍റെ മൺസൂൺ സെഷനിടെയാണ് എം.പിമാർ ജഴ്സിയണിഞ്ഞ് വിജയാശംസ നേരാൻ സമയം കണ്ടെത്തിയത്. ഇക്കുറി ഇന്ത്യൻ ടീമിന് ചരിത്രനേട്ടം കൊയ്യാൻ കഴിയുമെന്നാണ് തങ്ങൾ കരുതുന്നതെന്ന് എം.പിമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.