എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന്​ നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ൽ പ്രോ ​ടെം സ്പീ​ക്ക​ർ ജി. ​സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ ച​ട​ങ്ങ്​ ന​ട​ക്കു​ക. ഇം​ഗ്ലി​ഷ് അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ലാ​ണ് അം​ഗ​ങ്ങ​ളെ സ​ത്യ​പ്ര​തി​ജ്ഞ​ക്ക് വി​ളി​ക്കു​ക.

മ​ന്ത്രി​യും ക​ള​മ​ശ്ശേ​രി അം​ഗ​വു​മാ​യ വി.​ഇ. അ​ബ്​​ദു​ൽ ഗ​ഫൂ​റാ​ണ് ആ​ദ്യം സ​ത്യ​വാ​ച​കം ചൊ​ല്ലു​ക. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള സേ​വ്യ​ർ ചി​റ്റി​ല​പ്പ​ള്ളി അ​വ​സാ​ന​വും. നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി പേ​ര്​ വി​ളി​ക്കു​മ്പോ​ൾ എ​ത്താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക്​ അ​വ​സാ​നം അ​വ​സ​രം ഒ​രു​ക്കും. മേ​യ് 22ന്​ ​സ്പീ​ക്ക​ർ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കും.

യു.​ഡി.​എ​ഫി​ന്​ 102 അം​ഗ​ങ്ങ​ളു​ള്ള​തി​നാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ കോ​ട്ട​യം പ്ര​തി​നി​ധി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ്പീ​ക്ക​റാ​യും അ​രൂ​രി​ൽ നി​ന്നു​ള്ള ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. 29ന്​ ​ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം. ജൂ​ൺ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ ഗ​വ​ർ​ണ​റു​ടെ പ്ര​സം​ഗ​ത്തി​ൽ ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച ന​ട​ക്കും.

Tags:    
News Summary - Kerala MLAs to take oath at first session of 16th Kerala Legislative Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.