തെങ്ങ് മുറിക്കുന്നതിനിടെ കടപുഴകി ട്രോമ കെയർ പ്രവർത്തകൻ മരിച്ചു

തുവ്വൂർ: തെങ്ങ് മുറിക്കുന്നതിനിടെ കടപുഴകി വീണ് യുവാവ് മരണപ്പെട്ടു. പള്ളിപറമ്പ് ജുമാ മസ്ജിദിന് സമീപത്തെ പറവട ്ടി അലവിയുടെ മകൻ ഹാരിസ് (32) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.വീടിന് ഒരു കിലോമീറ്റർ അകലെ അക്കരക്കുളത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങ് മുറിക്കാൻ കയറിയതായിരുന്നു. ഉള്ളു മുഴുവൻ ജീർണിച്ച തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് നിലംപൊത്തി. ഇതിനടിയിൽപ്പെട്ടാണ് അപകടം സംഭവിച്ചത്.

കരുവാരകുണ്ട് പൊലിസ് സ്റ്റേഷൻ ട്രോമ കെയർ വളണ്ടിയറായിരുന്നു. ഉമ്മ: ഖദീജ. ഭാര്യ: ഫസീല.മക്കൾ: മുഹമ്മദ് ഹാദി. സഹോദരങ്ങൾ: മുഹമ്മദ് ഹാരിഫ്, അനസ് ,അസ്ന.

Tags:    
News Summary - kerala malappuram obit news hot news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.