ലോക്​ഡൗൺ മറികടന്നെത്തിയ കുടുംബത്തെ തമിഴ്നാട്ടിലേക്ക് വിട്ടയച്ചു

കുളത്തൂപ്പുഴ: ലോക്​ഡൗണ്‍ ലംഘിച്ച് രണ്ട് ബൈക്കുകളിലായെത്തിയ സ്ത്രീ ഉൾപ്പെടെ നാലംഗ കുടുംബത്തെ പിടികൂടിയ പൊല ീസ് അതിര്‍ത്തികടത്തി വിട്ടയച്ചു. തമിഴ്നാട് തേനി സ്വദേശികളാണ് തമിഴ്നാട്ടില്‍നിന്നും വ്യാപാരത്തിനെത്തി മടങ് ങവെ കുളത്തൂപ്പുഴ പൊലീസി‍​െൻറ പിടിയിലായത്.

തിരുവനന്തപുരം ബാലരാമപുരത്ത് നിന്നും പൊലീസ് പരിശോധന മറികടന്ന് എത്തവെ കുളത്തൂപ്പുഴ അതിര്‍ത്തിപ്രദേശമായ ഓന്തുപച്ചയിലെ പൊലീസ് എയ്ഡ്പോസ്​റ്റില്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെ​െട്ടങ്കിലും വെട്ടിച്ച് കടക്കുകയായിരുന്നു. നെടുവണ്ണൂര്‍കടവ് വനം ചെക്ക്പോസ്​റ്റിലാണ് പിന്നീടിവരെ തടയാനായത്.

രണ്ട്മാസംമുമ്പ് ട്രെയിൻ മാര്‍ഗം കേരളത്തിലെത്തിയ ഇവര്‍ ബാലരാമപുരം കേന്ദ്രീകരിച്ചായിരുന്നു ബേക്കറി ഉല്‍പന്നങ്ങളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നത്. നിരോധനം നില്‍ക്കുന്ന കുളത്തൂപ്പുഴയില്‍ പ്രവേശിക്കുന്നത് വിലക്കുന്നുണ്ടെന്ന് അറിയാതെയാണ് ഇവർ ​എത്തിയതെന്നാണ് അധികൃതർ പറയുന്നത്. ഇവരുടെ രേഖകള്‍ പരിശോധിച്ച പൊലീസ് ആര്യങ്കാവ് ചെക്ക്പോസ്​റ്റിലൂടെ കര്‍ശന നിർദേശത്തോടെ അതിര്‍ത്തികടത്തിയത്. ഇവരെക്കൂടി നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ഇവിടെ മതിയായ സൗകര്യങ്ങളി​െല്ലന്ന് മനസ്സിലാക്കി ഉന്നതർ ഇടപെട്ടാണ് ഇവരെ തമിഴ്നാട്ടിലേക്ക് പോകാന്‍ അനുവദിച്ചത്.

Tags:    
News Summary - kerala lockdown news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.