തൊടുപുഴ: ഏലമലക്കാടുകളിൽനിന്നടക്കം മരം മുറി അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് നിയമവകുപ്പിൽ കുരുങ്ങി. വിഷയത്തിൽ ഹരിതട്രൈബ്യൂണൽ നടത്തിയ പരാമർശങ്ങളും നിർദേശങ്ങളും പ്രശ്നമാകുമോ എന്ന ആശങ്കയാണ് നിയമവകുപ്പ് ഉന്നയിക്കുന്നത്. ഏലമലക്കാടുകളിലെ വൃക്ഷങ്ങൾ മുറിക്കുന്നതിന് നിരോധനം നിലനിൽക്കുന്നുവെന്നും അനിവാര്യ സാഹചര്യങ്ങളിൽ മരം മുറിക്കാൻ അനുമതി വേണമെന്നുമാണ് രണ്ടുമാസം മുമ്പ് ട്രൈബ്യൂണലിെൻറ ചെന്നൈ െബഞ്ച് പരാമർശിച്ചത്.
മരം മുറിക്കൽ അനുവദിക്കില്ലെന്ന 2015 േമയ് 28ലെ ഉത്തരവ് നിലനിൽക്കുന്നുവെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഇൗ സാഹചര്യത്തിൽ മരം മുറി നിയന്ത്രണം നീക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടായതിനെ ത്തുടർന്നാണ് കൂടുതൽ പരിശോധനക്കായി ഫയൽ നിയമവകുപ്പ് പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് സൂചന.
പത്തിനം വൃക്ഷങ്ങൾ ഒഴികെയുള്ളവ മുറിക്കാൻ അനുവദിക്കുന്നതാണ് റവന്യൂ വകുപ്പിെൻറ ഫയൽ. നിയമവകുപ്പിെൻറ അംഗീകാരമാകുന്നതോടെ പട്ടയം ലഭിച്ച ഏലത്തോട്ടഭൂമിയിലുള്ളതോ നട്ടുവളർത്തിയതോ ആയ മരങ്ങൾ മുറിക്കുന്നതിന് തടസ്സം ഇല്ലാതാകും. 13 ഇനം മരങ്ങൾ വനം വകുപ്പിൽനിന്ന് പ്രത്യേകം പാസെടുത്ത് വേണമായിരുന്നു ഇതുവരെ വെട്ടാൻ. 28 ഇനം മരങ്ങൾ കൂടി അനുമതിയോടെെയ വെട്ടാവൂ എന്ന് മുൻ സർക്കാറിെൻറ കാലത്ത് 2015 േമയ് 28ന് ഉത്തരവിറങ്ങി.
ഇത് തിരുത്തിയാണ് ഇളവ് അനുവദിച്ചും 41ൽ പത്തെണ്ണത്തിന് മാത്രം നിേരാധനം ബാധകമാക്കിയും പുതിയ ഉത്തരവിറങ്ങുന്നത്. 1986ലെ വൃക്ഷസംരക്ഷണ നിയമപ്രകാരം വിജ്ഞാപനം െചയ്ത പ്രദേശത്ത് മരം മുറിക്കാൻ പാടില്ല. പശ്ചിമഘട്ട മേഖലയിെല ദേവികുളം, പീരുമേട്, ഉടുമ്പൻചോല, ഇടുക്കി, താലൂക്കുകളിലാണ് മരം മുറിക്ക് നിയന്ത്രണമുള്ളത്. രണ്ടു ദിവസത്തിനുള്ളിൽ ഉത്തരവിറങ്ങുെമന്ന് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി സി.പി.എം നേതാക്കൾക്ക് വാക്കുനൽകിയത് ഒരുമാസം മുമ്പാണ്. പിന്നാലെയാണ് നിയമപ്രശ്നം ഉടലെടുത്തത്. രാഷ്ട്രീയ-മത-കർഷക സംഘടനകളുടെയും തടി വ്യാപാരികളുടെയും നിരന്തര സമ്മർദത്തിനൊടുവിൽ മുഖ്യമന്ത്രി ഇടപെട്ടാണ് നിയന്ത്രണം നീക്കാൻ നടപടിയെടുത്തത്.
അതിനിടെ, ഉത്തരവിറക്കുന്നതിന് നിയമതടസ്സമില്ലെന്ന വാദമുയർത്തി ഹൈറേഞ്ച് സംരക്ഷണസമിതി രംഗത്തെത്തിയിട്ടുണ്ട്. മരം മുറി ഉത്തരവ് വൈകരുതെന്ന ആവശ്യവുമായി സി.പി.എമ്മും സമ്മർദം ചെലുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.