ലോ അക്കാദമി അനിശ്ചിത കാലത്തേക്ക്​ അടച്ചു

തിരുവനന്തപുരം: പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. തിങ്കളാഴ്ച ക്ളാസുകള്‍ പുനരാരംഭിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് കോളജ് അടിച്ചിടാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്. പ്രിന്‍സിപ്പലിന്‍െറ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ സമരവും കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ നിരാഹാര സമരവും തുടരുന്നതിനിടെയാണ് പ്രഖ്യാപനം. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണയില്‍ തിങ്കളാഴ്ച  കോളജ് തുറക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

ക്ളാസ് തുടങ്ങാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് കോണ്‍ഗ്രസ് നേതാവും സ്ഥലം എം.എല്‍.എയുമായ കെ. മുരളീധരന്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം രാഷ്ട്രീയപ്പാര്‍ട്ടികളും ശക്തമായി രംഗത്തത്തെിയതോടെയാണ് സ്ഥാപനം അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി നിരാഹാരമിരിക്കുന്ന കെ. മുരളീധരന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാന്‍ ഞായറാഴ്ച വൈകീട്ട് അഞ്ചോടെ എത്തി. മുഖ്യമന്ത്രി എത്രയുംവേഗം വിദ്യാര്‍ഥികളെ ചര്‍ച്ചക്ക് വിളിക്കണമെന്ന് ആന്‍റണി ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രി  ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയ നടപടിയെ ആന്‍റണി കുറ്റപ്പെടുത്തി. എസ്.എഫ്.ഐക്കും വിദ്യാഭ്യാസമന്ത്രിക്കുമെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സമരപ്പന്തലിലത്തെിയത്. വിദ്യാഭ്യാസമന്ത്രി ബ്രോക്കറെ പോലെയാണ് ചര്‍ച്ചയില്‍ ഇടപെട്ടതെന്ന് നിരാഹാരസമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ആരോപിച്ചു. 

ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച പ്രത്യേക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേരും. തിങ്കളാഴ്ച സിന്‍ഡിക്കേറ്റ് മാര്‍ച്ച് നടത്താന്‍  കെ.എസ്.യു തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - Kerala-Law-Academy-min

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.