ജയിൽവകുപ്പിനെക്കുറിച്ച് പരാതിയുണ്ടോ? വിളിക്കാം സിങ്ങിനെ

തിരുവനന്തപുരം: ജയിൽ വകുപ്പുമായി സംബന്ധിച്ച ഏതൊരുകാര്യത്തിനും തന്നെ നേരിട്ട് വിളിക്കാമെന്ന് ജയിൽ ഡി.ജി.പി ഋ ഷിരാജ് സിങ്. 9048044411 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്. എല്ലാ ജയിലുകളിലും അച്ചടക്കം കർശനമാക്കുന്നതിന് നിർദേശം ജയിൽ സൂപ്രണ്ടുമാർക്ക് നൽകിയിട്ടുണ്ട്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ കർശന നടപടി സ്വീകരിക്കും.

എല്ലാ ജയിൽ സൂപ്രണ്ടുമാരും മികച്ച രീതിയിൽ അച്ചടക്കം പാലിക്കുന്ന അസിസ്​റ്റൻറ് പ്രിസൺ ഓഫിസറെ എല്ലാ മാസവും തെരഞ്ഞെടുത്ത്​ അയാളുടെ പേരും ഫോട്ടോയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. ജയിൽവകുപ്പിൽ ഒഴിഞ്ഞുകിടക്കുന്ന പുരുഷ അസി. പ്രിസൺ ഓഫിസർമാരുടെ 283 തസ്തികകളും വനിത അസി. പ്രിസൺ ഓഫിസർമാരുടെ 27 തസ്തികകളിലും ആഗസ്​റ്റിന് മുമ്പ്​ നിയമനം നടത്തും. ഇതുസംബന്ധിച്ച് പി.എസ്.സി ചെയർമാനുമായി താൻ കൂടിക്കാഴ്ച നടത്തിയതായും ഋഷിരാജ് സിങ് അറിയിച്ചു.

തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും തിരുവനന്തപുരം, കൊല്ലം കോഴിക്കോട് ജില്ല ജയിലുകളിലും സുരക്ഷ ശക്തമാക്കുന്നതി​െൻറ ഭാഗമായി 427 കാമറകൾകൂടി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു

Tags:    
News Summary - kerala jail department -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.